അല്ലാഹുവാണ് പള്ളിയുടെ ഉടമസ്ഥന്, അതില്ലാതാക്കാന്‍ ശീഈ ബോര്‍ഡിന് സാധിക്കില്ല- അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: പള്ളിയുടെ ഉടമസ്ഥന് അല്ലാഹുവാണെന്നും അതില്ലാതാക്കാന്‍ ശീഈ ബോര്ഡിനാവില്ലെന്നും അസദുദ്ദീന്‍ ഉവൈസി. തര്‍ക്ക ഭൂമിക്കു സമീപമുള്ള ഏതെങ്കിലും മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിര്‍മിച്ചാല്‍ മതിയെന്ന ശീഈ വഖഫ് ബോര്‍ഡ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ കുറിച്ച് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പണ്ഡിതന് പറഞ്ഞെന്നു കരുതി അത് അംഗീകരിക്കാനാവില്ല. അല്ലാഹുവാണ് പള്ളിയുടെ ഉടമസ്ഥന്. അല്ലാതെ ഏതെങ്കിലും പണ്ഡിതനല്ല. പള്ളി എന്നും പള്ളി തന്നെയായിരിക്കും- ഉവൈസി ട്വീറ്റ് ചെയ്തു.
പള്ളികള്‍ ആരുടെ നിയന്ത്രണത്തിലായാലും, അത് ശീഈ,സുന്നി, സൂഫി,സലഫി ആരായാലും അതിന്റെ ഉടമസ്ഥന് എക്കാലത്തും അല്ലാഹു മാത്രമാണ്. വിധിദിനത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിനെ മാത്രം ഭയപ്പെടുകയും ചെയ്യുന്ന വിശ്വാസികള്‍ നിര്‍മിക്കുന്നതാണ് പള്ളി. പള്ളിയില്‍ നമസ്ക്കരിക്കേണ്ടതും അതിനെ സംരക്ഷിക്കേണ്ടതും വിശ്വാസിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയാണെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."