അമേരിക്കയിലെ ജനപ്രിയ വനിത മിഷേല്‍ ഒബാമ
ന്യൂയോര്‍ക്ക്: പ്രഥമ വനിതയുടെ പദവിയൊഴിഞ്ഞ് വര്‍ഷങ്ങളായിട്ടും അമേരിക്കയില്‍ പകിട്ടുകുറയാതെ മിഷേല്‍ ഒബാമ. 2108ല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെട്ട വനിതയായി മിഷേല്‍ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി 17 വര്‍ഷത്തോളം ഈ പദവി നിലനിര്‍ത്തുന്ന മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ പിന്തള്ളിയാണ് മിഷേല്‍ അംഗീകാരം സ്വന്തമാക്കിയിരിക്കുന്നത്. ഹിലരി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
യു.എസ് മാനേജ്മെന്റ് കണ്‍സള്‍ട്ടിങ് കമ്പനിയായ ഗാലപ്പ് ആണ് അമേരിക്കയിലെ ഏറ്റവും ജനപ്രിയയായ സ്ത്രീരത്നത്തെ കണ്ടെത്താന്‍ വര്‍ഷംതോറും സര്‍വേ നടത്തുന്നത്. 1946ലാണ് സര്‍വേക്ക് തുടക്കം കുറിച്ചത്. ടെലിവിഷന്‍ അവതാരകയും നടിയുമായ ഓപ്ര വിന്‍ഫ്രിയാണ് ഇത്തവണ മിഷേലിനു പിറകെ രണ്ടാം സ്ഥാനത്തുള്ളത്. മെലാനിയ ട്രംപ് നാലാം സ്ഥാനത്തും എലിസബത്ത് രാജ്ഞി അഞ്ചാം സ്ഥാനത്തുമായി. ജനപ്രിയനായ പുരുഷനെ കണ്ടെത്താനുള്ള സര്‍വേയില്‍ തുടര്‍ച്ചയായ പതിനൊന്നാം തവണയും മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടര്‍ച്ചയായി നാലാമത്തെ വര്‍ഷവും രണ്ടാം സ്ഥാനത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."