കുട്ടിക്കള്ളന്മാര് പൊലിസ് പിടിയില്‍
ആറ്റിങ്ങല്‍: പിടിച്ചുപറിയും മോഷണവും നടത്തിവന്ന രണ്ടു കുട്ടിക്കള്ളന്മാര് ആറ്റിങ്ങല്‍ പൊലിസിന്റെ പിടിയിലായി. ജൂണ്‍ 30ന് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ നിന്നും ജനാലയുടെ കമ്പി അറുത്ത് രക്ഷപ്പെട്ട കുട്ടിയാണ് ഒരാളെന്ന് പൊലിസ് പറഞ്ഞു. പുറത്തിറങ്ങിയ ഇവര്‍ 15 ഓളം മോഷണമാണ് നടത്തിയത്. മണമ്പൂര്‍ സ്വദേശിയായ വിഷ്ണുരാജിന്റെ യമഹ ബൈക്ക് വീട്ടില്‍ നിന്നും കവര്‍ന്നതും പള്ളിപ്പുറം സ്വദേശിയാ സജീന്ദ്രന്റെ പള്‍സര്‍ ബൈക്ക്, കടയ്ക്കാവൂര്‍ പാലത്തിനു സമീപം ഹേനുവിന്റെ പള്‍സര്‍ ബൈക്ക്, ചിറയിന്‍കീഴ് സ്വദേശിയുടെ ഡ്യൂക്ക് ബൈക്ക് എന്നിവ മോഷ്ടിച്ചത് ഇവരാണെന്ന് തെളിഞ്ഞു.
മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിയ്ക്കലാണ് ഇവരുടെ പ്രധാന പരിപാടി. തെങ്ങുംവിള ക്ഷേത്രത്തിനു സമീപം സുദര്‍ശനയുടെ യും കിളിമാനൂര്‍ കേശവപുരം ആശുപത്രിയ്ക്കു സമീപം വച്ച് ഓമനയുടെയും ഇടവ ജംഗ്ഷനു സമീപം വച്ച് സുജയുടെയും വര്‍ക്കല പനയറ കുളത്തുവിള ജംഗ്ഷനില്‍ വച്ച് കൃഷ്ണമ്മയുടെയും കൊല്ലമ്പുഴ മുള്ളിയന്‍ കാവിനു സമീപം അനിതകുമാരിയുടെയും മാല കവര്‍ന്നത് ഇവരാണ്.
കടയ്ക്കാവൂര്‍ ജംഗ്ഷനു സമീപം ഷാജിയുടെ വര്‍ക്ക് ഷോപ്പ് കുത്തിത്തുറന്ന് ടൂള്‍കിറ്റ് മോഷ്ടിച്ചതും തൊപ്പിച്ചന്ത ജംഗ്ഷനില്‍ മുഹമ്മദ് സാലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ജനല്‍ ചില്ല് പൊട്ടിച്ച് അകത്തു കയറി പണം മോഷ്ടിച്ചതും തൊപ്പിച്ചന്തയിലെ തുണികട കുത്തിത്തുറന്ന് തുണിയും പണവും മോഷ്ടിച്ചതും ആലംകോട് വഞ്ചിയൂര്‍ പുതിയ തടം ജംഗ്ഷനിലെ ബഷീറിന്റെ കട കുത്തിത്തുറ ന്ന് റീചാര്‍ജ് കൂപ്പണുകളും പണവും സാധനങ്ങളും മോഷ്ടിച്ചതും വഞ്ചിയൂര്‍ ജംഗ്ഷനിലെ കൈരളി സ്റ്റുഡിയോയില്‍ നിന്നും ക്യാമറ മോഷ്ടിച്ചതും ഈ കുട്ടിക്കള്ളന്മാരാണെന്ന് തെളിഞ്ഞു.
ഇവരുടെ കൂട്ടു കള്ളന്മാരായ ഷഫീഖ്, അശ്വിന്, അജിന് എന്നിവരെ 4 ദിവസം മുന്‍പ് അറസ്റ്റു ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് കുട്ടിക്കള്ളന്മാരുടെ കഥ പുറത്തു വന്നത്. നേരത്തേ അറസ്റ്റിലായ ഇവര്‍ ഈ കുട്ടികളെകൊണ്ടാണ് പിടിച്ചു പറിയും കവര്‍ച്ചയും നടത്തിവന്നിരുന്നത്.
റൂറല്‍ എസ്.പി പി.അശോക് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ എ.എസ്.പി ആര്.ആദിത്യ, സി.ഐ എം.അനില്‍കുമാര്‍, എസ്.ഐ തന്‍സീം അബ്ദുല്‍ സമദ്, പൊലിസുകാരായ ജിബി, സുജിത്കുമാര്‍, ദിലീപ്, ഫിറോസ്, ബിജുകുമാര്‍, ജ്യോതിഷ്, ബൈജു ഹക്ക്, റിയാസ് എന്നിവരാണ് ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."