കാറില്‍ വന്ന മൂവര്‍ സംഘം ഡോക്ടറെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതായി പരാതി
കരുനാഗപ്പള്ളി: ആഢംബര കാറില്‍ പിന്തുടര്ന്നെത്തിയ മൂവര്‍സംഘം ഡ്യൂട്ടിക്ക് പോവുകയായിരുന്ന ഡോക്ടറെ തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചതായി പരാതി.
വലിയത്ത് ഹോസ്പിറ്റലിലെ നൈറ്റ്ഡ്യുട്ടി ഡോക്ടര്‍ മഹേഷ്കുമാറിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവം. മൈനാഗപ്പള്ളി മിലാദിഷെരിഫിന് മുന്‍വശം കാറില്‍വന്ന മൂവര്‍ സംഘം ഡോക്ടറുടെ കാറിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് ഇരുക്കൂട്ടരും തമ്മില്‍ വക്കേറ്റം ഉണ്ടായി.
പിന്നീട് ഡോക്ടര്‍ കാര്‍ മുന്നോട്ടെടുത്ത് പോയിരുന്നു. ഈ സമയം പിറകില്‍ വന്ന സംഘം മൈനാഗപ്പള്ളി കെ.ടി.ഡി.സി.ബിയര്‍ പാര്‍ലറിന് മുന്‍വശം വീണ്ടും തടയുകയും ഡോക്ടറെ മര്‍ദിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി പൊലിസെത്തി മൈനഗപ്പള്ളി സ്വദേശികളായ ഹസൈന്,സന്ദീപ്,അന്‍ഷാദ് എന്നവരെ ആറസ്റ്റു ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."