കോളറ: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാംപ്
കോഴിക്കോട്: കോളറ പോലുള്ള മാരകരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ മെഡിക്കല്‍ ക്യാംപ് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.സി രാജന് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സമിതി ചെയര്മാന് അനിതാ രാജന്, നികുതികാര്യ സമിതി ചെയര്‍പേഴ്സണ്‍ ആശാ ശങ്കരന്, കോര്പറേഷന് ഹെല്‍ത്ത് ഓഫിസര്‍ ആര്.എസ് ഗോപകുമാര്‍, കറ്റാടത്ത് ഹാജറ, ഡോ. സൈമ, ഡോ. രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ ഒന്‍പതിന് ടൗണ്‍ഹാളില്‍ ആരംഭിച്ച മെഡിക്കല്‍ ക്യാംപില്‍ 650 ഇതരസംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്തു. ക്യാംപില്‍ നല്കിയ ഹെല്‍ത്ത് കാര്‍ഡിന് മെഡിക്കല്‍ കോളജിലും ഡെന്റല്‍ കോളജിലും ആറുമാസത്തേക്ക് ആനുകൂല്യം ലഭിക്കും. വിവിധ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഗവ. നഴ്സിങ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ മൈമിങും പരിപാടിയുടെ ഭാഗമായി നടന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, ഡെന്റല്‍ കോളജിലെ ഡോക്ടര്‍മാര്‍, ഗവ. നഴ്സിങ് കോളജ് വിദ്യാര്‍ഥികള്‍, ഡി.എ.പി.സി യൂനിറ്റ് എന്നിവര്‍ ക്യാംപിനു നേതൃത്വം നല്കി. കോര്പറേഷന് ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു ക്യാംപ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."