ഡി.വൈ.എഫ്.ഐ 'യുവജനപ്രതിരോധം' നാളെ
ആലപ്പുഴ: 'നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക' എന്ന മുദ്രാവാക്യമുയര്‍ത്തി നാളെ ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് കേന്ദ്രങ്ങളിലും യുവജനപ്രതിരോധം സംഘടിപ്പിക്കും.
ആലപ്പുഴ സൗത്ത്, നോര്‍ത്ത് ബ്ലോക്ക് കമ്മിറ്റികളുടെ അഭിമുഖ്യത്തില്‍ ആലപ്പുഴ നഗരത്തില്‍ നടക്കുന്ന പരിപാടി സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
അരൂരില്‍ കേരളാ സ്റ്റേറ്റ് കയര്‍ മിഷിനറി മാനുഫാക്ടറിങ് കമ്പനി ചെയര്‍മാന്‍ കെ. പ്രസാദ്, ചേര്‍ത്തലയില്‍ ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി മുന്‍ അംഗം സി.ബി.ദേവദര്‍ശന്‍, കഞ്ഞിക്കുഴിയില്‍ ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി മുന്‍ അംഗം എച്ച്. സലാം, മാരാരിക്കുളത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.സുധാകരന്‍, അമ്പലപ്പുഴയില്‍ കവി വിനോദ് വൈശാഖി, ഹരിപ്പാട് കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍, കാര്‍ത്തികപ്പള്ളിയില്‍ ഡി.വൈ.എഫ്.ഐ ജില്ലാ മുന്‍ സെക്രട്ടറി എ.മഹീന്ദ്രന്‍, കായംകുളത്ത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സജിത്ത്.പി.ആനന്ദ്, ചാരുമൂട് പുരോഗമന കലാസാഹിത്യ സംഘം നേതാവ് പി.കെ.ഗോപന്‍, മാവേലിക്കരയില്‍ അഡ്വ. രാജശേഖരകുറുപ്പ്, ചെങ്ങന്നൂരില്‍ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ്, കുട്ടനാട്ടില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാദര്‍ മാത്യൂസ് വഴക്കുന്നം, തകഴിയില്‍ മത്സ്യതൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറി സി.ശ്യാംജി, മാന്നാറില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റ് കെ.അനില്‍ കുമാര്‍ എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."