കാര്‍ഷികോല്‍പ്പന്ന വിപണനമേളക്ക് തുടക്കമായി
അമ്പലപ്പുഴ: മലബാര്‍ മാവ് കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ ഗ്രാമീണ കാര്‍ഷികോല്‍പ്പന്ന വിപണന മേളക്ക് തുടക്കമായി.
കേരളാ കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖലാ ഗവേഷണ കേന്ദ്രം, ഖാദി ബോര്‍ഡ് എന്നിവയുടെ സഹായത്തോടെയുള്ള യൂനിറ്റുകളുടെ പ്രദര്‍ശനവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി വസ്ത്രങ്ങള്‍, ഗ്രഹോപകരണങ്ങള്‍ മുപ്പതില്‍പ്പരം അച്ചാറുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പനയും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
അമ്പലപ്പുഴ ടൗണ്‍ ഹാളില്‍ ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വിപണനമേളയുടെ ഉദ്ഘാടനം മന്ത്രി ജി .സുധാകരന്‍ നിര്‍വഹിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ലാല്‍ അധ്യക്ഷനായി. ടൗണ്‍ ക്ലബ് പ്രസിഡന്റ് സി. രാധാകൃഷ്ണന്‍ ആദ്യ വില്‍പന നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എ.ആര്‍ കണ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദുബൈജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ. അഡ്വ. ആര്‍ ശ്രീകുമാര്‍, കെ. രമാദേവി, മലബാര്‍ മാവ് കര്‍ഷക സമിതി സെക്രട്ടറി എ.ബി ഫ്രാന്‍സീസ്, പ്രസിഡന്റ് ഷാജി കെ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."