വനിതാ മതിലിനെതിരേ പെരുവയല്‍ ഭരണസമിതിയുടെ മഹിളാ പഥം
മാവൂര്‍: ജനുവരി ഒന്നിന് സര്‍ക്കാര്‍ വനിതാ മതില് സംഘടിപ്പിക്കുമ്പോള്‍ മഹിളാപഥം എന്ന പേരില്‍ വനിതാ കൂട്ടായ്മ സംഘടിപ്പിക്കാന്‍ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. 'കരുത്തുറ്റ സ്ത്രീത്വം, മികവുറ്റ സമൂഹം' എന്ന പ്രമേയത്തില്‍ ജനുവരി ഒന്നിന് പകല്‍ 11നാണ് പരിപാടി സംഘടിപ്പിക്കുക. വനിതാ മതിലിന് ഗ്രാമപഞ്ചായത്ത് തുക ചെലവഴിക്കേണ്ടതില്ലെന്നും പ്രമേയത്തിലൂടെ തീരുമാനിച്ചു. വനിത മതില് സംബന്ധിച്ച അജണ്ടയിലും തീരുമാനമെടുത്തില്ല.ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ ഏറെ സംഘര്ഷങ്ങള്ക്കൊടുവിലലാണ് തീരുമാനമെടുത്തത്. വൈ.വി ശാന്ത അധ്യക്ഷയായി. ഇതു സംബന്ധിച്ച തീരുമാനത്തിനും പിന്നീട് അവതരിപ്പിക്കപ്പെട്ട പ്രമേയത്തിനും ഇടതുപക്ഷ അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഏക ബി.ജെ.പി അംഗം വിട്ടുനിന്നു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് പകരമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി നേരിട്ട് മറ്റൊരു പരിപാടി ഒരുക്കുന്നത് ഇതാദ്യമായാണ്. തീരുമാനം സര്‍ക്കാറിനെ അറിയിക്കുമെന്ന് സെക്രട്ടറി പി.എസ് സിന്ധു അറിയിച്ചു.വനിത മതിലിന് വര്‍ഗീയതയുടെയും വിഭാഗീയതയുടെയും സ്വഭാവമുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്ന പരിപാടിയുമായി സഹകരിക്കാനാവില്ലെന്നും പ്രസിഡന്റ് വൈ.വി ശാന്ത പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.കെ ഷറഫുദ്ദീന് കൊണ്ട് വന്ന പ്രമേയത്തെ 20ാം വാര്‍ഡ് മെംബര്‍ മഹിജകുമാരി പിന്താങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."