സി.സി ടവര്‍ ബാറിനെതിരേ കേസെടുത്തു
പറവൂര്‍: നഗരത്തിലെ പള്ളിത്താഴത്തുള്ള സി.സി ടവര്‍ ബാര്‍ ഹോട്ടലില്‍ അനധികൃതമായി റെസ്റ്റോറന്റില്‍ മദ്യ കൗണ്ടര്‍ സ്ഥാപിച്ചതില്‍ എക്സൈസ് വകുപ്പ് കേസ്സെടുത്തു.
ബാറില്‍ മാത്രമാണ് കൗണ്ടര്‍ സ്ഥാപിക്കാന്‍ ലൈസന്‍സുള്ളത്. റെസ്റ്റോറന്റില്‍ മദ്യം വിളമ്പാന്‍ അനുമതിയുണ്ടെങ്കിലും കൗണ്ടര്‍ സ്ഥാപിക്കാന്‍ അനുമതിയില്ല. കൗണ്ടറിലുണ്ടായിരുന്ന 61,200 രൂപയും അമ്പത്തിരണ്ട് ലിറ്റര്‍ വിദേശ മദ്യവും പതിനഞ്ച് കുപ്പി ബിയറും എക്സൈസ് സംഘം പിടിച്ചെടുത്തു. അനധികൃത കൗണ്ടര്‍ സ്ഥാപിച്ചതിനാല്‍ ഒരു ലക്ഷം രൂപ കേസ്സില്‍ പിഴയടക്കാന്‍ നോട്ടീസ് നല്കിയതായിപറവൂര് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് മാത്യു പറഞ്ഞു.
ഈ ബാറില്‍ മദ്യത്തിന് വില കൂട്ടിയാണ് വില്‍ക്കുന്നതെന്നും വ്യാപകമായ പരാതി ഉയരുന്നുണ്ട്.നഗരസഭാ ഹെല്‍ത്ത് വിഭാഗം റെസ്റ്റോറന്റ്റില് പരിശോധന നടത്തി പഴയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുക്കുന്നതും പിഴയീടാക്കുന്നതും ഇവിടെ പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."