മാതൃകാ ബിരുദ കോളജ് സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയുടെ ഭാഗം: സി.പി.എം
കല്‍പ്പറ്റ: റൂസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് ലഭിച്ച മാതൃകാ ഡിഗ്രി കോളജ് മാനന്തവാടി മണ്ഡലത്തിലെ ബോയ്‌സ് ടൗണില്‍ സ്ഥാപിക്കാനുള്ള തീരുമാനം വയനാടിനോടുള്ള സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയുടെ ഭാഗമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
വയനാടിന്റെ വിദ്യഭ്യാസ പുരോഗതിക്ക് സര്‍ക്കാര്‍ വലിയ സംഭാവനകളാണ് നല്‍കുന്നത്. അമ്പലവയലില്‍ കാര്‍ഷിക കോളജും ദ്വാരകയില്‍ പോളിടെക്‌നിക്കും തുടങ്ങി.
കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ചെതലയത്ത് ഗ്രോത്രപഠനകേന്ദ്രം തുടങ്ങി. വെള്ളമുണ്ടയില്‍ ഐ.ടി.ഐ അനുവദിച്ചു. കല്‍പ്പറ്റ, മാനന്തവാടി ഗവ കോളജുകളില്‍ കൂടതല്‍ കോഴ്‌സുകള്‍ തുടങ്ങി. വിദ്യാഭ്യാസരംഗത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതെല്ലാം തെളിയിക്കുന്നതെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ ജില്ലയില്‍ അനുവദിച്ച കോളജിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണം.
അടുത്ത അധ്യയനവര്‍ഷം കോഴ്‌സുകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കണം. ആദിവാസി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ഉപകരിക്കുന്ന വിധത്തിലള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."