'വംശനാശ ഭീഷണി നേരിടുന്ന കഴുകന്‍മാരെ സംരക്ഷിക്കണം'
ഊട്ടി: വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കണമെന്നാവശ്യവുമായി പക്ഷി നിരീക്ഷകര്‍ രംഗത്ത്.
ഇതുമായി ബന്ധപ്പെട്ട് അരുളകം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഊട്ടിയില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി ജില്ലാ കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കഴുകന്മാരെ കൂടുതലായും കണ്ടുവരുന്നത്. തമിഴ്‌നാട്ടിലെ നീലഗിരിയിലെ മുതുമല, കോയമ്പത്തൂരിലെ ഭവാനി സാഗര്‍, സത്യമംഗലം എന്നിവിടങ്ങളിലും കേരളത്തിലെ വയനാട് ജില്ലയിലും കര്‍ണാടകയിലെ നാഗര്‍ഹോള, രാംനഗര്‍ എന്നിവിടങ്ങളിലുമാണ് കഴുകന്മാര്‍ കുടുതലുള്ളത്. 300ഓളം വിഭാഗങ്ങളിലുള്ള കഴുകന്മാരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ആയിരകണക്കിന് കഴുകന്മാരുണ്ടായിരുന്ന സ്ഥാനത്താണിത്. ടൈക്ലോ പിനാക് എന്ന മരുന്ന് ഉപയോഗിക്കുന്നതിനാലാണ് കഴുകന്മാര്‍ കൂട്ടത്തോടെ ചാകുന്നത്. ഈ മരുന്ന് കന്നുകാലികള്‍ക്കാണ് ഉപയോഗിക്കുന്നത്. കന്നുകാലികളില്‍ നിന്നാണ് ഇത് കഴുകന്മാരിലേക്ക് എത്തിചേരുന്നത്. ഇത്തരം മരുന്നുകള്‍ കൂടുതല്‍ വില്‍പ്പന നടത്തുന്നതിന് പലയിടത്തും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ അരുളകം ട്രെസ്റ്റിന്റെ നേതൃത്വത്തില്‍ ഇവയുടെ സംരക്ഷണത്തിനായി പ്രത്യേക ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തമിഴ്, മലയാളം, കന്നട ഭാഷകളില്‍ ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ട്രസ്റ്റ്. ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുമെന്നും ട്രെസ്റ്റ് സെക്രട്ടറി എസ്. ഭാരതിദാസന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."