കേരളം ഭരിക്കുന്നത് ഏകശിലാവിഗ്രഹം: കെ. മുരളീധരന്‍ എം.എല്‍.എ
കല്‍പ്പറ്റ: കേരളം ഭരിക്കുന്നത് പിണറായി വിജയനെന്ന ഏകശിലാവിഗ്രഹമാണെന്നും, ഒരു മുതലാളിയും കുറെ ഡെയ്‌ലി വേജസുകാരും ചേര്‍ന്നതാണ് സംസ്ഥാന സര്‍ക്കാരെന്നും കെ.പി.സി.സി പ്രചരണവിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എ.
കോണ്‍ഗ്രസിന്റെ 134ാം ജന്മദിന പരിപാടികള്‍ ഡി.സി.സി ഓഫിസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ക്ക് പോലും വേര്‍തിരിവില്ലാത്ത ആരാധനാലയമാണ് ശബരിമല. സവര്‍ണ-അവര്‍ണ, ലിംഗ വ്യാത്യാസങ്ങളില്ലാത്ത ഒരു ക്ഷേത്രം കൂടിയാണിത്. 2016ല്‍ നിലവിലുള്ള ആചാരങ്ങള്‍ നിലനിര്‍ത്തണമെന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ അഫിഡവിറ്റ് നല്‍കിയത്. ഇത് തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ തിരുത്തുകയാണുണ്ടായത്. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. സുമ ബാലകൃഷ്ണന്‍, എം.വി പോള്‍, കെ. പ്രവീണ്‍കുമാര്‍, എന്‍.ഡി അപ്പച്ചന്‍, പി.വി ബാലചന്ദ്രന്‍, കെ.എല്‍ പൗലോസ്, പി.കെ ജയലക്ഷ്മി, പി.പി ആലി, കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥന്‍, സി.പി വര്‍ഗ്ഗീസ്, വി.എ മജീദ്, എന്‍.കെ വര്‍ഗ്ഗീസ്, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, കെ.വി പോക്കര്‍ ഹാജി, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, എക്കണ്ടി മൊയ്തൂട്ടി, പി.കെ കുഞ്ഞുമൊയ്തീന്‍, പി.കെ അനില്‍ കുമാര്‍, നജീബ് കരണി, സംസാരിച്ചു. എച്ച്.ബി പ്രദീപ് മാസ്റ്റര്‍ സ്വാഗതവും, എന്‍.സി കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."