മടമ്പനും സംഘവും കാടിന്റെ കാവല്‍ക്കാരായിട്ട് രണ്ടു പതിറ്റാണ്ട്
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയിലെ വയനാട് വന്യജീവി സങ്കേതത്തില്‍ എത്തിയാല്‍ ഫോറസ്റ്റ് വാച്ചര്‍മാരായാ കുറേ ആദിവാസികളെ കാണാം. ഇതില്‍ മുതിര്‍ന്നയാളാണ് തകരപ്പാടി പെട്ടു കുറുമ കോളനി എം.സി മടമ്പന്‍ (55). കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി മടമ്പന്‍ കാടുമായി ബന്ധം തുടങ്ങിയിട്ട് മടമ്പന് കാടിനേയും കാടിന് മടമ്പനേയും അറിയാം മണം പിടിച്ചാണ് മടമ്പന്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത് ഒരു കിലോമീറ്റര്‍ അകലെവരെ കാട്ടാനയൊ കടുവയൊ ഉണ്ടെങ്കില്‍ പോലും മടമ്പന്‍ തിരിച്ചറിയും. വന്യജീവിസങ്കേതത്തിനകത്തെ ഒരോ ഭാഗവും മടമ്പനും സംഘവും മനസിലാക്കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ ഒരിക്കല്‍ പോലും തനിക്ക് മൃഗങ്ങളില്‍ നിന്നും ആക്രമണം നേരിട്ടിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. വിനോദ സഞ്ചാരികള്‍ക്ക് വഴികാട്ടിയായി പോകാറുണ്ട്. പോകുന്ന വഴിക്ക് കടുവയുടെയും കരടിയുടെയുമെല്ലാം കാല്‍പ്പാടുകളും കാഷ്ടവും ചൂണ്ടി കാണിച്ചു കൊടുക്കും. മടമ്പന്‍ അവിവാഹിതനാണ്. ദിവസം 50 രൂപ കൂലിയായിരുന്നു തുടക്കത്തില്‍ ഇപ്പോള്‍ 350തില്‍ എത്തി. ഇ.ഡി.സി ഡവലപ്പ്‌മെന്റ് കമ്മിറ്റി അംഗമാണ് മടമ്പന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."