മതമൗലികത-തീവ്രവാദം-വര്‍ഗീയത എം.ഇ.എസ് സെമിനാര്‍
പാലക്കാട്: ഐ.എസ്. മതമൗലികത-തീവ്രവാദം-വര്‍ഗീയത എന്ന വിഷയത്തില്‍ പാലക്കാട് ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ ശ്രദ്ധേയമായി. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എം ഫസല്‍ ഗഫൂര്‍ മോഡറേറ്ററായി ആമുഖ പ്രഭാഷണം നടത്തി.
സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു. കുരുക്ഷേത്രയുദ്ധവും ബദര്‍ യുദ്ധവും നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത് ധര്‍മപക്ഷത്തുള്ള ജയമാണ്. ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള പോരാട്ടം പോലെയാണ് ഇന്ന് നടക്കുന്ന പല ഏറ്റുമുട്ടലുകളും. ഏതിലാണെങ്കിലും വിജയമെന്നും ധര്‍മത്തിനു മാത്രമായിരിക്കുമെന്നും അതിനുവേണ്ടി ഏറെ സഹിക്കേണ്ടിവരുമെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് എ. ജബ്ബാറലി അധ്യക്ഷനായ യോഗത്തില്‍ ജില്ലാ സെക്രട്ടറി സി.യു. മുജീബ് സ്വാഗതവും അഡ്വ. നാസര്‍ കൊമ്പത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."