മദ്റസയില്‍ ഇലക്ട്രോണിക് വോട്ടെടുപ്പ്
മട്ടന്നൂര്‍: ടൗണ്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്റസയില്‍ ഇലക്ട്രോണിക് വോട്ടടുപ്പ് നടത്തി. മട്ടന്നൂരും പരിസരത്തും മദ്റസാ ലീഡറെ തെരഞ്ഞെടുത്തപ്പോള്‍ ആദ്യമായാണു കംപ്യൂട്ടര്‍ സഹായത്തോടെ ഓണ്‍ലൈനായി വോട്ടിങ് നടത്തിയത്. പ്രസിഡന്‍ഷ്യല്‍ രീതിയില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ മത്സരാര്‍ഥികളായ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും പേരും ഫോട്ടോയും സഹിതം തെളിഞ്ഞുവരുന്ന സ്ക്രീനില്‍ വിദ്യാഥികള്‍ ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിയുടെ നേരേ ക്ലിക്ക് ചെയ്താണു വോട്ട് രേഖപ്പെടുത്തിയത്.
പൂര്‍ണമായും ജനാധിപത്യ രീതിയില്‍ എല്ലാവിധ ക്രമീകരണങ്ങളോടെയാണു തെരഞ്ഞെടുപ്പ് നടത്തിയത്. ഒന്നുമുതല്‍ 12ാം ക്ലാസ് വരെയുള്ള 262 വിദ്യാര്‍ഥികള്‍ വോട്ടുരേഖപ്പെടുത്തി. വോട്ടിങിലെ പുതുമയാര്‍ന്ന രീതി കുട്ടികളില്‍ അമ്പരപ്പും കൗതുകവും ഉണര്‍ത്തി. തുടര്‍ന്നു കംപ്യൂട്ടറിന്റെ സഹായത്താല്‍ തന്നെ വോട്ടെണ്ണി.
തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം, സൂക്ഷ്മ പരിശോധന, പ്രചാരണം തുടങ്ങിയ ഘട്ടങ്ങളും നടത്തിയിരുന്നു. മദ്റസാ ലീഡറായി വി. സവാദിനെയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് സവാദിനെയും തെരഞ്ഞെടുത്തു. സദര്‍ മുഅല്ലിം മുഹമ്മദ് റഫീഖ് മൗലവി പ്രിസൈഡിങ് ഓഫിസറായി. ടി.എച്ച് ഷൗക്കത്തലി മൗലവി, മുഹമ്മദ്, ഉസ്മാന് മൗലവി തെരഞ്ഞെടുപ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."