HOME
DETAILS
MAL
തീരദേശ ഹൈവേ: പുതിയങ്ങാടിയില്‍ ജനകീയ സര്‍വേ
backup
December 29 2018 | 06:12 AM
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ തീരപ്രദേശമായ ചൂട്ടാട്, ബീച്ച് റോഡ് ഭാഗങ്ങളിലൂടെ കടന്നുപോകുന്ന നിര്‍ദിഷ്ട തീരദേശ ഹൈവേ കാരണമുണ്ടാകുന്ന നഷ്ടം വിലയിരുത്തുന്നതിന്റെ ഭാഗമായി തീരദേശ ഹൈവേ ആക്ഷന്‍ കമ്മിറ്റി ജനകീയ സര്‍വേ ആരംഭിച്ചു.
നീരൊഴുക്കുംചാലില്‍ ജില്ലാപഞ്ചായത്ത് അംഗം അന്‍സാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബി.സി. കാസിം അധ്യക്ഷനായി. സഹീദ് കായിക്കാരന്‍, എസ്.കെ.പി സക്കരിയ സംസാരിച്ചു.
ഒന്നാംഘട്ട സര്‍വേ നീരൊഴുക്കുംചാലില്‍ തുടങ്ങി പുതിയങ്ങാടി ബസ്റ്റാന്‍ഡില്‍ സമാപിച്ചു. ഇന്നു രണ്ടാംഘട്ട സര്‍വേ ചൂട്ടാട് നിന്ന് ആരംഭിച്ച് പുതിയങ്ങാടി ഫിഷ് ലാന്‍ഡില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."