മുതുവല്ലൂരില്‍ 4.76 കോടിയുടെ പദ്ധതിക്ക് അംഗീകാരം
കൊണ്ടോട്ടി: മുതുവല്ലൂര്‍ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ 175 പ്രൊജക്ടുകള്‍ അടങ്ങിയ 4.76 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഉല്‍പാദന മേഖല (61.6 ലക്ഷം), സേവന മേഖല (2.48 കോടി ), പശ്ചാത്തല മേഖല (1.78 കോടി) എന്നിങ്ങനെയാണ് മേഖല അടിസ്ഥനത്തില്‍ തുക വകയിരിത്തിയിട്ടുള്ളത്. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമായി 84 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ലൈഫ് ഭവന പദ്ധതി (43 ലക്ഷം), അങ്കണവാടി പോഷകാഹാരം (38 ലക്ഷം), ഭവനം വാസയോഗ്യമാക്കല്‍ (25 ലക്ഷം), ഭിന്ന ശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് (19 ലക്ഷം), വിവിധ സ്ഥലങ്ങളില്‍ ഗ്രൗണ്ടിന് സ്ഥലം വാങ്ങല്‍ (10 ലക്ഷം), കേരഗ്രാമം ശക്തി പെടുത്തല്‍ (9.5 ലക്ഷം), മൃഗാശുപത്രിക്ക് കെട്ടിടം നിര്‍മിക്കല്‍ (10 ലക്ഷം), കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് തൊഴില്‍ യുണിറ്റ്(നാല് ലക്ഷം), എസ്.സി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് (4.5 ലക്ഷം), മാലിന്യ ശേഖരണ ബങ്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.
പഞ്ചായത്തിന് വേണ്ടി പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിയില്‍ അവതരിപ്പിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് കെ.എസഗീര്‍, സെക്രട്ടറി പി.കെ പ്രദീപന്‍, പദ്ധതി സെക്ഷന്‍ ക്ലര്‍ക്ക് കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 2019 ഏപ്രില്‍ ഒന്നുമുതല്‍ തന്നെ മേല്‍ പദ്ധതികളുടെ നിര്‍വഹണം ആരംഭിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."