വന്ദേമാതരം നാലുവരിയെങ്കിലും പാടാന്‍ ബി.ജെ.പിക്കാര്‍ക്ക് കഴിയുമോയെന്ന് ശിവസേന
മുംബൈ: രാജ്യത്തെ എല്ലാ പൗരന്മാരും നിര്‍ബന്ധമായും വന്ദേമാതരം പാടണമെന്ന ബി.ജെ.പി എം.എല്‍.എ രാജ് പുരോഹിതിന്റെ പ്രസ്താവനക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി ശിവസേന നേതാവ് ഉദ്ദവ് താക്കറെ. വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് പറയുന്നവര്‍ക്ക് നാലു വരിയെങ്കിലും പാടാനാകുമോ എന്ന് അദ്ദേഹം ചോദിച്ചു.
രാജ്യത്ത് ജീവിക്കണമെങ്കില്‍ എല്ലാവരും വന്ദേമാതരം പാടണമെന്നാണ് ബി.ജെ.പി പറയുന്നത്. ഒരു വ്യക്തി പാട്ടു പാടണോ വേണ്ടയോ എന്ന് ബി.ജെ.പിക്കെങ്ങനെ തീരുമാനിക്കാന്‍ സാധിക്കുമെന്നും ഉദ്ദവ് താക്കറെ ചോദിച്ചു.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളെജില്‍ കൂട്ടക്കൊലയാണ് നടന്നതെന്ന് പറഞ്ഞ ശിവസേന കേന്ദ്രസര്‍ക്കാരിന്റെ നടപടിയെടുക്കാതെയുള്ള മൗനത്തെ മുഖപത്രമായ സാമ്നയില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. യുപിയില്‍ പ്രതിപക്ഷ പാര്ട്ടികളിലേതെങ്കിലുമാണ് ഭരണത്തിലുണ്ടായിരുന്നതെങ്കില് കേന്ദ്രസര്‍ക്കാര്‍ ഈ സാഹചര്യത്തില്‍ ചാടിവീഴുമായിരുന്നു. ഗൊരഖ്പൂരില്‍ മരണം സംഭവിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചത് ഭാഗ്യമായെന്നും അല്ലെങ്കില്‍ കുട്ടികള്‍ ശ്വാസോച്ഛാസം നിര്‍ത്തുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ചെങ്കോട്ടയില്‍ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗം കേള്‍ക്കുമ്പോള്‍ വീണ്ടും ശ്വസിച്ചു തുടങ്ങുമെന്ന് അവര്‍ പറഞ്ഞേനെയെന്നും സാമ്ന പരിഹസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."