HOME
DETAILS
MAL
ഗൊരഖ്പൂര്‍ കുരുതി: കേസ് പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു
backup
August 15 2017 | 00:08 AM
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് (ബി.ആര്.ഡി) ആശുപത്രിയില്‍ പിഞ്ചുകുട്ടികള്‍ മരിച്ച സംഭവത്തില്‍ കേസെടുക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. സംഭവത്തില്‍ പരാതിക്കാരനായ അഭിഭാഷകന് സുപ്രിം കോടതിയില്‍ നല്കിയ ഹരജിയാണ് പരിഗണിക്കാന്‍ വിസമ്മതിച്ചത്. അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ പരാതിക്കാരനോട് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങളിയ ബെഞ്ച് നിര്‍ദേശം നല്കി. ബി.ആര്.ഡി ആശുപത്രിയിലെ നവജാത ശിശുക്കളടക്കമുള്ള കുട്ടികളുടെ മരണം പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിടണമെന്നായിരുന്നു ഹരജിക്കാരനായ അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."