രാഷ്ട്രപതിയുടെ സേവാ മെഡലുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച വിവിധ പൊലിസ് മെഡലുകള്‍ക്ക് രാജ്യത്തെ 990 പേര്‍ അര്‍ഹരായി. ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ക്ക് ഛത്തീസ്ഗഡില്‍നിന്നുള്ള ശങ്കര്‍ റാവുവിന് മരണാനന്തര ബഹുമതിയായി നല്‍കും.
പ്ലാറ്റൂണ്‍ കമാന്‍ഡറായിരുന്നു ഇദ്ദേഹം. ധീരതക്കുള്ള പൊലിസ് പുരസ്‌കാരത്തിന് 190 പേരും, സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ക്ക് 93 പേരും വിശിഷ്ട സേവനത്തിനുള്ള പൊലിസ് മെഡലുകള്‍ക്ക് 706 പേരും അര്‍ഹരായി.
ഡല്‍ഹി മന്‍ഡോളി, സെന്‍ട്രല്‍ ജയില്‍ നമ്പര്‍ 15 ഹെഡ് വാര്‍ഡര്‍ മദന്‍ ലാല്‍, തിഹാര്‍ ജയില്‍ ഹെഡ്ക്വാര്‍ട്ടര്‍ ഡെപ്യൂട്ടി സൂപ്രണ്ട് സുഭാഷ് ചന്ദര്‍ ബത്ര, ഗുജറാത്തിലെ മെഹ്‌സാന ജില്ലാ ജയില്‍ ജയിലര്‍ (ഗ്രേഡ് 2) ബഹദൂര്‍സിങ് ഭൂപതിസിങ് സാല, ഹരിയാനയിലെ അമ്പാല സെന്‍ട്രല്‍ ജയില്‍ ഹെഡ് വാര്‍ഡര്‍ സുരേഷ് പാല്‍, സിര്‍സ ജില്ലാ ജയില്‍ ഹെഡ് വാര്‍ഡര്‍ ദിവാന്‍ സിങ്, കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രല്‍ ജയില്‍ ചീഫ് വാര്‍ഡര്‍ എം.എസ് ഹൊസൂര്‍, മഹാരാഷ്ട്രയിലെ യെര്‍വാദ ഓപ്പണ്‍ ജില്ലാ ജയില്‍ ജയിലര്‍ (ഗ്രേഡ് 2) പ്രകാശ് ബാബുറാവു കാറാനഡെ, ഖോലാപ്പൂര്‍ സെന്‍ട്രല്‍ ജയില്‍ ഹവില്‍ദാര്‍ രമേശ് പരശുറാം ധുമല്‍, മധ്യപ്രദേശിലെ നരസിങ്പൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് അനില്‍ കുമാര്‍ അഗര്‍വാള്‍, അമര്‍വാര സബ് ജയില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഹര്‍പാല്‍ സിങ് റാഥോഡ്, ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയില്‍ ചീഫ് ഹെഡ് വാര്‍ഡര്‍ സീതാറാം ആത്തിയ, ഉജ്ജയിനിലെ സെന്‍ട്രല്‍ ജയില്‍ ഹെഡ് വാര്‍ഡര്‍ ഫൂല്‍ സിങ് ഗാര്‍വാള്‍, ഹെഡ് വാര്‍ഡര്‍ സതീഷ് പ്രസാദ് തിവാരി, മേഘാലയയിലെ ഷില്ലോങ്ങ് ജില്ലാ ജയില്‍ വാര്‍ഡര്‍ ഓസിവെല്‍ മാജവ്, ഒഡീഷയിലെ അതാഗഡ് സബ് ജയില്‍ വാര്‍ഡര്‍ ഇന്ദ്രജിത്ത് റൗട്ട്, തമിഴ്‌നാട് ട്രിച്ചി സെന്‍ട്രല്‍ പ്രിസണ്‍ വാര്‍ഡര്‍ ഗ്രേഡ് ഒന്ന് എസ്. മുരുകേശന്‍, തിരുച്ചെണ്ടൂര്‍ സബ് ജയില്‍ ചീഫ് ഹെഡ് വാര്‍ഡര്‍ എസ്. കന്തസ്വാമി എന്നിവരാണ് മറ്റുള്ളവര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."