HOME
DETAILS
MAL
ഖഷോഗിയുടെ മരണം; പ്രതിസന്ധിയില്ലെന്ന് സഊദി വിദേശകാര്യ മന്ത്രി
backup
December 29 2018 | 20:12 PM
ജിദ്ദ: സഊദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യം പ്രതിസന്ധിയിലാണെന്ന ആരോപണങ്ങള്‍ നിഷേധിച്ച് വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ അസാഫ്.
ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവനുസരിച്ച് കഴിഞ്ഞ ദിവസം മന്ത്രിസഭ പുന:സംഘടിപ്പിച്ചിരുന്നു.
ഖഷോഗിയുടെ മരണത്തെ തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര സമ്മര്‍ദം അതിജീവിക്കാനാണ് വിദേശകാര്യ മന്ത്രി അദില്‍ അല്‍ ജുബൈറിനെ മാറ്റിയതെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ഖഷോഗിയുടെ മരണം ദു:ഖമുണ്ടാക്കുന്ന ഒരു സംഭവമായിരുന്നു. എന്നാല്‍ പ്രതിസന്ധിയിലൂടെയല്ല രാജ്യം കടന്നുപോവുന്നത്.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിഷ്‌കാരങ്ങള്‍ ചൂണ്ടിക്കാട്ടി, രാജ്യത്ത് ഇപ്പോള്‍ പരിവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."