നവോത്ഥാനത്തിന് കേരളം വഴികാട്ടി: സ്വാമി അഗ്‌നിവേശ്
കൊച്ചി: ലിംഗ, ജാതി മത അസമത്വങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ നവോത്ഥാനത്തിന് കേരളം രാജ്യത്തിന് വഴികാട്ടിയാണെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന നവോത്ഥാന സംരക്ഷണ സദസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നവോത്ഥാനത്തിന്റെ അടിസ്ഥാനം ശാസ്ത്രാവബോധത്തില്‍ ഊന്നിയ യുക്തിപരമായ ചിന്തയാണ്. എപ്പോഴും സത്യത്തെ സ്വീകരിക്കാനും അസത്യത്തെ നിരാകരിക്കാനുമുള്ള സന്നദ്ധത ഉണ്ടായിരിക്കണം. ഭരണഘടനയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനശില. മുത്വലാഖ് ബില്‍ അവതരിപ്പിക്കുകയും അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്നും സ്വാമി അഗ്‌നിവേശ് പറഞ്ഞു. വൈസ്ചാന്‍സലര്‍ ഡോ. ആര്‍. ശശിധരന്‍ അധ്യക്ഷനായി.
കൊച്ചി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. ബാബു ജോസഫ്, ഡോ. എം. ലീലാവതി, സിന്‍ഡിക്കേറ്റ് അംഗം പൂര്‍ണിമ നാരായണ്‍, ഡോ. കെ. അജിത, കണ്‍വീനര്‍ വി.എ സക്കീര്‍ ഹുസൈന്‍, ഡോ.കെ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."