HOME
DETAILS

കശ്മിര്‍: പരിഹാരത്തിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി

  
backup
August 15, 2017 | 12:41 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85


ഇസ്‌ലാമാബാദ്: കശ്മിര്‍ പ്രശ്‌നം പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി ശാഹിദ് ഖാഖാന്‍ അബ്ബാസി. 70ാമത് സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പരമാധികാരം സംരക്ഷിച്ചുകൊണ്ട് അയല്‍രാജ്യങ്ങളുമായി നല്ലബന്ധം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന്
അദ്ദേഹം പറഞ്ഞു.
നവാസ് ശരീഫ് പുറത്താക്കപ്പെട്ടതിനു ശേഷം ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അബ്ബാസി അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് നിലപാട് പ്രഖ്യാപിക്കുന്നത്.
ലോകത്തെ എല്ലാ രാജ്യങ്ങളോടും പാകിസ്താന് ഇതേ നിലപാടാണുള്ളത്. അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം പരമാധികാരത്തെ ബാധിക്കാത്ത വിധം മെച്ചപ്പെടുത്തും. പരമാധികാരം സംരക്ഷിച്ച് എന്ന വാക്ക് കശ്മിര്‍ വിഷയത്തില്‍ പാകിസ്താന്‍ മുന്‍ നിലപാട് തുടരുമെന്നതിന്റെ സൂചനയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ദക്ഷിണേഷ്യയിലെ ജനങ്ങള്‍ കഴിഞ്ഞ 50 വര്‍ഷമായി സംഘര്‍ഷത്തിലാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കാരണം അവരുടെ പുരോഗതിയും വളര്‍ച്ചയും തടസപ്പെട്ടു. മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ തൂക്കിലേറ്റാന്‍ വിധിച്ചതും ഉറി, പത്താന്‍കോട്ട് ആക്രമണങ്ങളുമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  4 minutes ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  7 minutes ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  10 minutes ago
No Image

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

Kerala
  •  33 minutes ago
No Image

വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ

Kerala
  •  39 minutes ago
No Image

ചാർജ് തീർന്നാൽ പെട്രോളിൽ ഓടിക്കാം; XUV 700-യേക്കാൾ വലിപ്പം, 1,100 കി.മീ റേഞ്ച്; എംജിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി വരുന്നു

National
  •  an hour ago
No Image

സംസ്ഥാനത്ത് വീണ്ടും ‘മരണക്കെണി’; കോഴിക്കോട് ഓടയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

Kerala
  •  2 hours ago
No Image

കെ-ടെറ്റ് ഇല്ലാത്തവരെയും സ്ഥിരപ്പെടുത്താം, ശമ്പളം തടയില്ല; സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Kerala
  •  2 hours ago
No Image

കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

Kerala
  •  2 hours ago
No Image

നിലക്കാത്ത വെടിയൊച്ചകള്‍ക്കും വീണ്ടുമൊരു യുദ്ധമെന്ന ആശങ്കകള്‍ക്കുമിടയില്‍ ഒരു റമദാനെ കൂടി വരവേറ്റ് ഗസ്സ 

International
  •  2 hours ago