ചൈനീസ് സൈന്യത്തെ 'തളച്ച്' മൊബൈല്‍ ഗെയിം
ബെയ്ജിങ്: അതിര്‍ത്തി കടന്നെത്തുന്ന ശത്രുക്കളെക്കാള്‍ ഇപ്പോള്‍ ചൈനീസ് സൈന്യം ഭയക്കുന്നത് ഒരു ഓണ്‍ലൈന്‍ ഗെയിമിനെയാണ്. കിങ് ഓഫ് ഗ്ലോറി എന്നാണ് ഗെയിമിന്റെ പേര്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ യുവസൈനികരില്‍ അധികം പേരും ഇതിന് അടിമകളാണെന്നതാണ് ചൈനീസ് പ്രതിരോധ വകുപ്പിനെ പ്രതിസന്ധിയിലാക്കിയത്.
അവഗണിക്കാന്‍ സാധിക്കാത്ത സുരക്ഷാ ഭീഷണിയാണ് ഗെയിം ഉയര്‍ത്തുന്നതെന്ന് പി.എല്‍.എ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാധകര്‍ കൂടിയതോടെ കളിക്കാനുള്ള സമയത്തിന്റെ കാര്യത്തില്‍ ഗെയിം നിര്‍മാതാക്കളായ ടെന്‍സെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. സൈനികരുടെ ജീവിതത്തെയും ജോലിയെയും ഗെയിം ദോഷകരമായി ബാധിക്കുമെന്നും മനസ് കളിയിലായിരിക്കുമ്പോള്‍ സൈനികന്റെ ഉത്തരവാദിത്തങ്ങള്‍ക്ക് ശരിയായ രീതിയില്‍ നടപ്പാക്കാനും സാധിച്ചെന്നുവരില്ലെന്നും പത്രം പറയുന്നു.
പ്രതിദിനം 80 ദശലക്ഷം ആളുകളാണ് ചൈനയില്‍ കിങ് ഓഫ് ഗ്ലോറി കളിക്കുന്നത്. കുട്ടികളിലും കൗമാരക്കാരിലും ഗെയിം സ്വാധീനം ചെലുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്താക്കുഴപ്പത്തിലുമാണ്. തുടര്‍ച്ചയായി നാല്‍പ്പത് മണിക്കൂര്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരന്‍ തളര്‍ന്നുവീണതായി ഏപ്രിലില്‍ മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."