യുദ്ധം ഒഴിവാക്കാന്‍ ദ.കൊറിയയുടെ തീവ്രശ്രമം
സിയൂള്‍: ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം യുദ്ധസാഹചര്യത്തിലേക്ക് നീങ്ങവെ യുദ്ധം ഒഴിവാക്കാന്‍ ദക്ഷിണ കൊറിയയുടെ തീവ്രശ്രമം. അമേരിക്കയുടെ സഖ്യ കക്ഷികളെ ബന്ധപ്പെട്ട് ഇക്കാര്യം ആവശ്യപ്പെടാനാണ് ദ.കൊറിയയുടെ നീക്കം. യുദ്ധമുണ്ടായാല്‍ ഉത്തര കൊറിയക്കാകും ഏറ്റവും നാശം സംഭവിക്കുക. ഉത്തര കൊറിയയുടെ ബദ്ധശത്രുക്കളാണ് ദക്ഷിണ കൊറിയ. കൂടാതെ അമേരിക്കയുടെ സൈനിക താവളവും സൈനിക സാന്നിധ്യവും ദക്ഷിണ കൊറിയിലുണ്ട്.
അമേരിക്ക വരെ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷിച്ചതിനു പിന്നാലെയാണ് ഉത്തര കൊറിയ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന് ആക്കം കൂട്ടുന്ന പ്രകോപനവുമായി രംഗത്തുണ്ട്. യുദ്ധമുണ്ടായാല്‍ രാജ്യത്തിനു നേരെ കനത്ത ആക്രമണം ഉണ്ടാകുമെന്നാണ് ദക്ഷിണ കൊറിയയുടെ ഭീതി.
ദക്ഷിണ കൊറിയ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും അതിനായി സര്‍ക്കാരും സൈന്യവും നിലകൊള്ളുമെന്നും മൂണ്‍ ജേ പറഞ്ഞു. അമേരിക്ക തല്‍സ്ഥിതി തുടരുമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1950-53 കാലഘട്ടത്തിലെ കൊറിയന്‍ യുദ്ധത്തില്‍ പത്ത് ലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഉത്തര കൊറിയയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനാല്‍ യുദ്ധം തടയണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ യു.എസിന്റെ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തി. മുതിര്‍ന്ന യു.എസ് സൈനിക ഉദ്യോഗസ്ഥനും മൂണുമായി ചര്‍ച്ച നടത്തി. നയതന്ത്ര നീക്കത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് മൂണ്‍ യു.എസ് സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ജോസെഫ് ഡണ്‍ഫോര്‍ഡിനോട് പറഞ്ഞു. നയതന്ത്ര ചര്‍ച്ചയാണ് അമേരിക്കയുടെ മുഖ്യപരിഗണനയെന്ന് അദ്ദേഹം മൂണിനെ അറിയിച്ചു. നയതന്ത്ര നീക്കം പരാജയപ്പെട്ടാലേ സൈനിക നീക്കം ആലോചിക്കൂവെന്നും അദ്ദേഹം ഉറപ്പു നല്‍കി.
അതിനിടെ, യുദ്ധം നടന്നാല്‍ ആണവയുദ്ധമായി മാറുമെന്ന് ഇന്നലെയും ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കി. ഏത് ചെറിയ പ്രകോപനവും യുദ്ധത്തിലേക്കെത്തിക്കുമെന്ന് ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."