നവോത്ഥാനത്തെ തകര്‍ക്കുന്നത് മുഖ്യമന്ത്രി: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നവോത്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും മുഖ്യമന്ത്രിയും കേരളത്തെ ഇരുണ്ട കാലത്തേക്ക് നയിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ച് നടപ്പാക്കുന്ന വര്‍ഗീയമതില്‍. യു.ഡി.എഫ് വനിതാ ഏകോപന സമിതി നടത്തിയ മതേതര വനിതാ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ ജാതീയമായും മതപരമായും വിഭജിച്ച് ഉണ്ടാകുന്ന വര്‍ഗീയ മതില് എന്തിനെന്ന് മുഖ്യമന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സി.പി.എം മതില് ഉണ്ടാക്കിയാല്‍ യു.ഡി.എഫിന് പ്രശ്നമില്ല. സര്‍ക്കാര്‍ ചെലവില്‍ ഉണ്ടാക്കുന്നതാണ് പ്രശ്നം. സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ പ്രതിപക്ഷത്തെയും മറ്റു മതന്യൂനപക്ഷങ്ങളെയും ക്ഷണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ചെലവില്‍ വന്‍തുക ചെലവഴിച്ച് നടത്തുന്ന വനിതാ മതില് അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ഇതിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."