വനിതാ മതില് പൊലിപ്പിക്കാന്‍ മന്ത്രിമാര്‍ എത്തും
തിരുവനന്തപുരം: വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന വിമര്‍ശനം കത്തിനില്‍ക്കുന്നതിനിടെ മന്ത്രിമാര്‍ക്കും ചുമതല നല്കി.
വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കേന്ദ്രങ്ങളിലുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വനിതാ മതിലിന്റെ ഭാഗമായി ചേരുന്ന പൊതുയോഗങ്ങളില്‍ മന്ത്രിമാര്‍ സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ തിരുവനന്തപുരത്തായിരിക്കും സംസാരിക്കുക.
മറ്റു മന്ത്രിമാര്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും.
ഇ. ചന്ദ്രശേഖരന്, കെ. കെ ശൈലജ (കാസര്‍കോട്), ഇ.പി ജയരാജന്, രാമചന്ദ്രന് കടന്നപ്പള്ളി (കണ്ണൂര്‍), ടി.പി രാമകൃഷ്ണന്, എ.കെ ശശീന്ദ്രന് (കോഴിക്കോട്), കെ.ടി ജലീല്‍ (മലപ്പുറം) എ.കെ ബാലന് (ഷൊര്‍ണൂര്‍), കെ.കൃഷ്ണന് കുട്ടി (പട്ടാമ്പി), സി. രവീന്ദ്രനാഥ്, വി.എസ് സുനില്‍കുമാര്‍ (തൃശൂര്‍), എ.സി മൊയ്തീന് (എറണാകുളം), എം.എം മണി (അങ്കമാലി), പി. തിലോത്തമന് (ചേര്‍ത്തല), ജി. സുധാകരന് (ആലപ്പുഴ), കെ. രാജു (കായംകുളം), ജെ. മേഴ്സിക്കുട്ടിയമ്മ (കൊല്ലം) എന്നിങ്ങനെയാണ് മന്ത്രിമാര്‍ പൊതുയോഗങ്ങളില്‍ സംസാരിക്കുക. വിവിധ സ്ഥലങ്ങളില്‍ മന്ത്രിമാരെ പങ്കെടുപ്പിച്ച് ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."