നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ കേരളം നൂറ്റാണ്ടുകള്‍ പിന്നോട്ടു പോകും: മന്ത്രി
പേരാമ്പ്ര: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ കേരളം നൂറ്റാണ്ടുകള്‍ പിന്നോട്ട് പോകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. എന്‍.സി.പി കോഴിക്കോട് ജില്ലാ നേതൃത്വ ക്യാംപ് ചെറുവണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ സംരക്ഷണമെന്ന പേരില്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. 2014ലെ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബി.ജെ.പി നാളിതുവരെ യാതൊന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് അടുത്ത തോടെ വീണ്ടും രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ടു നേടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സലിം പി. മാത്യു, ആലിസ് മാത്യു, സുഭാഷ് പുഞ്ചക്കോട്ടില്‍, സ്വാഗതസംഘം ചെയര്മാന് പി.കെ.എം ബാലകൃഷ്ണന്, അഡ്വ. പി. ചാത്തുക്കുട്ടി, പി.വി ശിവദാസന്‍ സംസാരിച്ചു. തുടര്‍ന്ന് മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജന് മാസ്റ്റര്‍ ക്ലാസ് നയിച്ചു.
പ്ലീനറി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ആലിക്കോയ പ്രമേയാവതരണം നടത്തി. ജില്ലാ സെക്രട്ടറി കെ.ടി.എം കോയ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."