ജൈവകൃഷി ജില്ലാതല അവാര്‍ഡ് പന്നൂര് വെസ്റ്റ് എ.എം.എല്‍.പി സ്കൂളിന്
കൊടുവള്ളി: കേരള ജൈവകര്‍ഷക സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജൈവ ഹരിത വിദ്യാലങ്ങളെ അദരിച്ചു. ജില്ലയിലെ മികച്ച ഒന്നാമത്തെ സ്കൂളായി പന്നൂര് വെസ്റ്റ് എ.എം.എല്‍.പി യെ തെരഞ്ഞെടുത്തു. സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയും കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ ഗ്രീന്‍ ക്ലീന്‍ കിഴക്കോത്തും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പി.ടി.എ വൈസ് പ്രസിഡന്റും യുവ കര്‍ഷകനുമായ വി.പി അഷ്റഫിന്റെ നേതൃത്വത്തില്‍ സ്കൂളിനെ ഹരിത കലാലയമാക്കിയത്. അധ്യാപിക റുഖിയയും മറ്റ് അധ്യാപകരും പി.ടി.എ, മേനേജ്മെന്റും പിന്തുണ നല്കി.
ജില്ലയിലെ സ്കൂളുകളില്‍ മികച്ചരീതിയില്‍ ജൈവകൃഷിരീതി നടപ്പിലാക്കുകയും സന്ദേശം കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുകയും ചെയ്ത മൂന്ന് സ്കൂളുകള്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചത.് ജൈവ കര്‍ഷക സമിതി സംസ്ഥാന സെക്രട്ടറി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് വിവിധ സ്കൂളുകള്‍ സന്ദര്‍ശിച്ച് ജേതാക്കളെ പ്രഖ്യാപിച്ചത്. വടകരയില്‍ നടന്ന കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സമ്മേളനത്തില്‍ ഒര്ഗാനിക് ഫാമിങ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സുജാത ഗോയല്‍ ഗുണ്ടല്‍പേട്ട അവാര്‍ഡ് സമ്മാനിച്ചു.
സമ്മേളനം സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി കവിത അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."