ജില്ലാ ലേബര്‍ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ: വിവിധ ആവശ്യയങ്ങളുന്നയിച്ച് ജില്ലാ സെക്യൂരിറ്റി എംപ്ലോയീസ് യൂനിയന്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
കേരളത്തിലെ നാലുലക്ഷത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച മിനിമം വേജസ് നടപ്പിലാക്കുന്നതിന്ന് ലേബര്‍ എന്‍ഫോഴ്സ്മെന്റ് ശക്തമായി ഇടപെടുക, ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക, എട്ട് മണിക്കൂറിനു ശേഷമുള്ള ജോലിക്ക് ഓവര്‍ടൈം വേതനം നല്‍കുക, മുഴുവന്‍ തൊഴിലാളികള്‍ക്കും ബോണസ് ഓണത്തിനു മുമ്പു നല്‍കുക, ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുക, ജോലിസ്ഥലത്തെ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, ജോലി സ്ഥിരത ഉറപ്പു വരുത്തുക, പി.എഫ് കൃത്യമായി അടയ്ക്കുക, ഇ.എസ്.ഐ ചികിത്സ സൗകര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണുന്നയിച്ചത്.
സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ പി. ഗഗാറിന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. ഗംഗാധരന് അധ്യക്ഷനായി. പി.ജെ ആന്റണി, കെ. സുഗതന്, കെ. വാസുദേവന്‍, കെ. രാജപ്പന്, പി.എം ഏലിയാസ് എന്നിവര്‍ സംസാരിച്ചു.
കെ.ടി ബാലകൃഷ്ണന് സ്വാഗതവും എം.സി കുമാരന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."