എസ്.എഫ്.ഐയുടെ അക്രമം അവസാനിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ്
കയ്പമംഗലം: പി.വെമ്പല്ലൂര്‍ അസ്മാബി കോളജില്‍ എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമം അവസാനിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് സംഭവത്തില്‍ എ.ഐ.എസ്.എഫ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അസ്മാബി കോളജിലെ വിദ്യാര്‍ഥി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ എ.ഐ.എസ്.എഫ്പ്രവര്ത്തകര്ക്ക് നേരെ വ്യാപകമായ അക്രമമാണ് അഴിച്ചു വിട്ടതെന്ന് നേതാക്കള്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് ഇന്നലെ എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ ക്യാംപസ് അടിച്ചു തകര്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തത് ക്യാംപസില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള എസ്.എഫ്.ഐ യുടെ ശ്രമത്തിന്റെ ഭാഗമാണെന്നും നേതാക്കള്‍ പറഞ്ഞു.
കോളജില്‍ കലുഷിതമായ അവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറി സമാധാനം സ്ഥാപിക്കാന്‍ എസ്.എഫ്.ഐ നേതൃതം തയ്യാറാവാണമെന്നും എ.ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."