'സീക്കുന്ന് ഫെയര്‍ലാന്റ് ഭൂമിപ്രശ്‌നം പരിശോധിക്കും'
സുല്‍ത്താന്‍ ബത്തേരി: സീക്കുന്ന്, ഫെയര്‍ലാന്റ് ഭൂപ്രശ്‌നങ്ങള്‍ മന്ത്രിസഭയില്‍ ഉന്നയിച്ച് പരിഹരിക്കുന്നതിന് ശ്രമം നടത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
പ്രകൃതിക്ഷോഭത്തിന് ശേഷമുള്ള പരിസ്ഥിതി റിപ്പോര്‍ട്ടില്‍ ജില്ലയില്‍ വാസയോഗ്യമായ ഭൂമി വളരെ കുറവാണ്. ഇതോടെ പ്രളയാനന്തര പുനരധിവാസത്തിനും ഭവന നിര്‍മാണത്തിനും ആവശ്യമായ ഭൂമിയില്ലാത്ത ജില്ലയായി വയനാട് മാറി. നഗരസഭാ പരിധിയില്‍ 10 സെന്റിലധികം ഭൂമി പതിച്ചു നല്‍കാന്‍ നിയമം അനുവദിക്കാത്ത സഹചര്യത്തില്‍ പ്രളയബാധിതര്‍ക്കുകൂടി ഭൂമി പങ്കുവെയ്ക്കാനുള്ള സന്‍മനസ് സീക്കുന്ന്, ഫെയര്‍ലാന്റ് പ്രദേശവാസികളില്‍ ഉണ്ടാകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. കുപ്പാടി സ്മാര്‍ട്ട് വില്ലേജ് ഓഫിസ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥനത്തെ മുഴുവന്‍ വില്ലേജ് ഓഫിസര്‍മാരുടേയും യോഗം ചേര്‍ന്ന് വില്ലേജ് ഓഫിസിന്റെ അപര്യാപ്തതകള്‍ ചര്‍ച്ച ചെയ്ത് നവീകരണ പ്രവര്‍ത്തനവും ആധുനീകരണവും നടക്കുകയാണ്.
എല്ലാ വില്ലേജ് ഓഫിസുകളിലും കുടിവെള്ളവും ശുചിമുറിയും സജ്ജമാക്കിക്കഴിഞ്ഞു. 24 സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫിസ് വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. വില്ലേജ് ഓഫിസ് ജനസൗഹൃദ ഓഫിസാക്കി മാറ്റുന്നതില്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു, കൗണ്‍സിലര്‍ രാജേഷ് കുമാര്‍, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം കെ അജീഷ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
സമയബന്ധിതമായി കല്‍പ്പറ്റ, കുപ്പാടി സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ നിര്‍മിതി കേന്ദ്രം അസിസ്റ്റന്റ് എന്‍ജിനീയര്‍ സജിത്തിന് മന്ത്രി ഉപഹാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."