അവധി ദിനങ്ങള്‍; സഞ്ചാരികളാല്‍ നിറഞ്ഞ് ഊട്ടി
ഊട്ടി: തുടര്‍ച്ചയായി അവധി ദിനങ്ങള്‍ ലഭിച്ചതോടെ നീലഗിരി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പെടെയുള്ള സഞ്ചാരികളാണ് ഊട്ടിയിലെത്തുന്നത്. ഊട്ടിയിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളായ ബൊട്ടാണിക്കല്‍ ഗാര്ഡന്, ബോട്ട് ഹൗസ്, കുട്ടികളുടെ പൂന്തോട്ടം, റോസ്ഗാര്‍ഡന്‍, ഷൂട്ടിങ് പോയിന്റ് എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
നഗരത്തിലെ പ്രധാന റോഡുകളായ ചേരിങ് ക്രോസ്, തൊഡപ്പെട്ട, കമേഴ്സ്യല്‍ റോസ്, ബോട്ട് ഹൗസ്, ബൊട്ടാണിക്കല്‍ ഗാര്ഡന് എന്നിവയിലേക്കുള്ള റോഡുകളില്‍ വാഹനത്തിരക്ക് ഗതാഗത കുരുക്കിനും കാരണമായി.
വാഹനങ്ങളുടെ തിരക്ക് കാരണം ഗതാഗത സംവിധാനത്തില്‍ അധികൃതര്‍ മാറ്റം വരുത്തിയിരുന്നു. മേട്ടുപാളത്തു നിന്ന് ഊട്ടിയിലേക്ക് വരുന്ന വാഹനങ്ങള്‍ ബര്‍ളിയാര്‍ വഴിയും തിരിച്ച് കോത്തഗിരി വഴിയും തിരിച്ചു വിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ 29,000 പേര് ബൊട്ടാണിക്കല്‍ ഗാര്‍ഡനും 19,000 പേര് ബോട്ട് ഹൗസും സന്ദര്‍ശിച്ചതായാണ് കണക്കുകള്‍.
സഞ്ചാരികളെ കൊണ്ട് ലോഡ്ജുകളും റിസോര്‍ട്ടുകളും നിറഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."