അശാസ്ത്രീയ മണ്ണെടുപ്പ്; വീടിന്റെ മതില് തകര്‍ന്നു
കുന്നുംകൈ: ഇടത്തോട് നിലേശ്വരം റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഓവുചാല്‍ നിര്‍മിച്ചതിനെ തുടര്‍ന്നു വീട്ടുമതില്‍ തകര്‍ന്നതായി പരാതി. ഇടത്തോട് വള്ളിച്ചിറ്റയില് പി ഇബ്രാഹിമിന്റെ വീട്ടു മതിലാണു തകര്‍ന്നത് . എറളാല്‍, കായക്കുന്ന്, നമ്പ്യാര്‍ കൊച്ചി എന്നീ പ്രദേശത്തെ പത്തോളം വീടുകളാണു റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നത്. വീതി കൂട്ടുന്നതിന്റെ ഭാഗമായി അശാസ്ത്രീയമായി പാര്‍ശ്വ ഭാഗങ്ങളില്‍ നിന്നു മണ്ണെടുത്തതാണ് സമീപത്തുള്ള വീടുകള്‍ക്കു ഭീഷണിയായത് .
ഇതു സംബന്ധിച്ചു നാട്ടുകാരുടെ പ്രതിഷേധമുയര്‍ന്നതോടെ രണ്ടാഴ്ച മുമ്പ് പൊതുമരാമത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇടത്തോട് നിന്ന് അഞ്ചു കി. മീ വീതി കൂട്ടി ടാറിംഗ് നടത്താനായി അഞ്ചു കോടി രൂപയാണ് ആദ്യം അനുവദിച്ചത്. അനുവദിച്ച തുക കുറവായതിനാല്‍ റിവേര്‍സ് എസ്റ്റിമേറ്റിനായി സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാല്‍ സമീപ വീടുകളുടെ സുരക്ഷക്കായി ഭാഗികമായി പാര്‍ശ്വ ഭിത്തി നിര്‍മിക്കുമെന്നും പൊതുമരാമത്ത് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. ഓവുചാല്‍ നിര്‍മാണത്തോടു കൂടി പാര്‍ശ്വ ഭിത്തി പണിയണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."