ക്ഷേത്രത്തിലെ മോഷണം പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
കാട്ടാക്കട: റൂറല്‍ ജില്ലയില്‍ നാളുകളായി മോഷണം നടത്തിവന്ന 25ഓളം മോഷണക്കേസുകളിലെ പ്രതികളെ കാട്ടാക്കട പൊലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
പറണ്ടോട് ആനപ്പെട്ടി തടത്തരികത്തു വീട്ടില്‍ മഹേഷ് (22), ആര്യനാട് കോട്ടയ്ക്കകം പാലൂര്‍ അപ്പുപാറ ആര്‍.എസ് നിവാസില്‍ ചന്തു എന്നുവിളിക്കുന്ന നിതീഷ് (22), മീനാങ്കല്‍ കട്ടപ്പാറ രേവതി നിവാസില്‍ കണ്ണന്‍ എന്ന നിഖില്‍ (22) എന്നിവരെയാണ് കാട്ടാക്കട പൊലിസ് സംഭവസ്ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ പൊട്ടന്‍കാവ് ക്ഷേത്രത്തില്‍ ഇവരാണ് മോഷണം നടത്തിയത് എന്ന് വ്യക്തമായതോടെയാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിച്ചത്.
ആര്യനാട് കാട്ടാക്കട വിതുര വലിയമല മലയിന്‍കീഴ് നെടുമങ്ങാട് വിളപ്പില്‍ശാല എന്നീ സ്റ്റേഷന്‍ അതിര്‍ത്തികളില്‍ അടിക്കടി നിവധിമോഷണങ്ങള്‍ നടന്നതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടക്കവേയാണ് പ്രതികളെ ആര്യനാട് പൊലിസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത പ്രതികള്‍ കാട്ടാക്കട പൊലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.കാട്ടാക്കടയില്‍ മുതിയാവിള സെന്റ് ആല്‍ബര്‍ട്ട് ഫെറോന പള്ളിയുടെ കവാടത്തിന് ഇരു സൈഡിലെ കുരിശടിയുടിയില്‍ സ്ഥാപിച്ചിരുന്ന രണ്ടു സി.സി.ടി.വി കാമറകള്‍ മോഷണം, ജങ്ഷനിലെ ഷെര്‍ളിയുടെ തയ്യല്‍ കട കുത്തിത്തുറന്ന് പതിനായിരത്തോളം വിലയുടെ തുണിത്തരങ്ങള്‍ കവര്‍ച്ച, അഞ്ചുതെങ്ങിന്‍ മൂടില്‍ വിനോദിന്റെ ഹോട്ടല്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു, വീരനാകാവിലെ കടയില്‍ നിന്നും പണവും സാധങ്ങള്‍ കവര്‍ച്ച എന്നിവ നടത്തിയത് ഇവരാണ് എന്ന് തെളിഞ്ഞത്.മോഷണമുതലുകള്‍ പ്രതികളുടെ വീട്ടില്‍ പൊലിസ് നിന്നും കണ്ടെടുത്തു. എസ്.ഐമാരായ വിനോദ് കുമാര്‍ സുരേന്ദ്രന്‍ എ.സി.പി ഒ ജോസ് ആന്റണി നേത്ര ആയിരുന്നു അന്വേഷണം പ്രതികളെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."