HOME
DETAILS
MAL
മണക്കടവ് പാലം അപകടാവസ്ഥയില്‍
backup
August 15 2017 | 02:08 AM
ആലക്കോട്: കൈവരികള്‍ തകര്‍ന്നതോടെ മണക്കടവ് പാലം അപകടാവസ്ഥയില്‍.
അമ്പതുവര്‍ഷം മുന്‍പ് നിര്‍മിച്ച പാലത്തില്‍ അറ്റകുറ്റപണികള്‍ നടത്താത്തതിനെ തുടര്‍ന്നാണ് കൈവരികള്‍ തകര്‍ന്നത്. പല ഭാഗത്തും കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികള്‍ ദ്രവിച്ച നിലയിലാണ്.
കൈവരികള്‍ക്ക് ബലക്ഷയം സംഭവിച്ചതോടെ അപകടസാധ്യത ഏറെയാണ്.
ചീക്കാട്, വായിക്കമ്പ, മമ്പൊയില്‍ പ്രദേശങ്ങളിലേക്ക് നിരവധി വാഹനങ്ങളാണ് ഓരോ ദിവസവും ഇതുവഴി കടന്നു പോകുന്നത്. തകര്‍ന്ന കൈവരികള്‍ പുനര്‍ നിര്‍മിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."