സി.പി.എം പ്രവര്ത്തകന് നേരെ വധശ്രമം: രണ്ട് ആര്.എസ്.എസുകാര്‍ കീഴടങ്ങി
തലശ്ശേരി: സി.പി.എം പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ എരഞ്ഞോളിയിലെ കുണ്ടാഞ്ചേരി വീട്ടില്‍ ശ്രിജന്ബാബുവിനെ (43)വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മുന്‍പാകെ ഇന്നലെ കീഴടങ്ങി.
കതിരൂര്‍ നാമത്ത്മുക്ക് സ്വദേശികളായ പത്താം പ്രതി കുന്നുമ്മല്‍ക്കണ്ടി വീട്ടില്‍ മഹേഷ് , 11-ാം പ്രതി അത്താഴപ്പറമ്പത്ത് വീട്ടില്‍ ടി.കെ ശ്രീജിത്ത് എന്നിവരാണ് കീഴടങ്ങിയത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയതു.
കേസില്‍ ആകെ 12 പ്രതികളാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.കേസിലെ എട്ടാം പ്രതി പൊലിസിന്റെ കസ്റ്റഡിയിലായതായി സൂചനയുണ്ട്.കേസില്‍ ഇതുവരെ 10 പ്രതികള്‍ അറസ്റ്റിലായി.
കതിരൂര്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ നായനാര്‍ റോഡില്‍ കഴിഞ്ഞ ജൂലൈ മൂന്നിന് ഉച്ചക്ക് രണ്ടരയോടെയാണ് ശ്രിജന്ബാബുവിന് വെട്ടേറ്റത്. വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്ത സ്ഥലത്തെത്തി ഓട്ടോറിക്ഷ എടുക്കുന്നതിനിടയിലാണ് അക്രമം.
ഗുരുതരമായി പരുക്കേറ്റ ശ്രിജന്ബാബു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.
ഏഴു തവണ ശ്രീജന്‍ബാബുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ രമ്യയുടെ ഭര്‍ത്താവാണ് വെട്ടേറ്റിരുന്ന ശ്രീജന്‍ബാബു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."