'സ്വാതന്ത്ര്യ സമരസേനാനികള്‍ സ്‌കൂളില്‍'
ഉദുമ: സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ സ്വാതന്ത്ര്യ സമര സേനാനികള്‍ സ്‌കൂളില്‍ എന്ന പരിപാടി ദേശ സ്‌നേഹത്തിന്റെ പുതിയ അധ്യായം രചിച്ചു. സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് പുതുമയുള്ള ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ സ്വാതന്ത്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ദേശീയ നേതാക്കള്‍ കുട്ടികളിലൂടെ ജീവന്‍ വച്ചപ്പോള്‍ സ്വാതന്ത്യദിനാഘോഷത്തിന് പത്തരമാറ്റ് തിളക്കമായി.
ദേശീയ നേതാക്കളുടെ വേഷമിട്ട കുട്ടികള്‍ ഓരോ ക്ലാസിലും കയറി ദേശ സ്‌നേഹത്തിന്റെ സന്ദേശം നല്‍കി. ഭാരതാംബയുടെ വേഷമിട്ട ഗൗരി ഇന്ത്യന്‍ സ്വാതന്ത്യത്തിന്റെ ചരിത്രം പറഞ്ഞും അതിനു വേണ്ടി പരിശ്രമിച്ച വ്യക്തികളെയും പരിചയപ്പെടുത്തി കൊണ്ടാണ് പരിപാടി തുടങ്ങിയത്.
ഷിബിന്‍ രാജ് പഴശ്ശിരാജ , മുഹമ്മദ് ആഷിക് നെഹ്‌റു, ശ്രേയ സുരേഷ്, കെ. ആമ്പല്‍, അശ്വന്ത് ബാബു, കീര്‍ത്തന കൃഷ്ണന്‍, എന്‍.ശ്രേയ ഭാരത മക്കള്‍, സല്‍മാന്‍ ഫാരിസ് വേലുത്തമ്പി ദളവ , കെ.എസ് സഗീല്‍ ഗാന്ധിജി, പി.ആര്‍. ആരതി സരോജിനി നായിഡു, കെ. നന്ദന ത്സാന്‍സി റാണി, കെ. സന്ദേഷ് അംബേദ്കര്‍ എന്നിവരുടെ വേഷമണിഞ്ഞു. പ്രധാനാധ്യാപകന്‍ എം.കെ വിജയകുമാര്‍, അധ്യാപികമാരായ ധന്യ മോള്‍, കെ. ഷോന, ബി. രേഷ്മ, കെ.ആര്‍ അനിത, രാജലക്ഷ്മി, നീതു എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."