തൃക്കരിപ്പൂര്‍ സ്കൂള്‍ വികസന കുതിപ്പിലേക്ക്
തൃക്കരിപ്പൂര്‍: ആറുപതിറ്റാണ്ടിലധികം അറിവിന്റെ ജാലകം തുറന്നിട്ട തൃക്കരിപ്പൂര്‍ വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര് സ്മാരക വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വികസനത്തിന്റെ പാതയിലേക്കു കടക്കുന്നു. ഇന്നലെ സ്കൂള്‍ അങ്കണത്തില്‍ നാട്ടുകാരും പൂര്‍വ വിദ്യാര്‍ഥികളും ഒത്തുകൂടി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിനായി 60 ലക്ഷം അനുവദിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉറപ്പുനല്‍കി. കൂടാതെ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. കെ. സുധാകരന്, എലൈവ് തൃക്കരിപ്പൂര്‍ വാട്സ് ആപ്പ് കൂട്ടായ്മ, എന്‍ജീനിയര്‍ എം.ടി.പി അബ്ദുല്‍ ഖാദര്‍, 8384 എസ്.എസ്.എല്‍.സി ബാച്ച് എന്നിവര്‍ ഓരോ ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാനുള്ള ഒരോ ലക്ഷം രൂപ വാഗ്ധാനം ചെയ്തു. കൂടാതെ വികസന ഫണ്ടിലേക്ക് സ്കൂള്‍ അധ്യാപകരുടെ വിഹിതം, മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസറും സ്കൂളിലെ പ്രധാന അധ്യാപികയുമായിരുന്ന സൗമിനി കല്ലത്ത്, സ്കൂളിലെ മുന്‍ അധ്യാപകന് കെ. ഭാസ്കരന് മാസ്റ്റര്‍ എന്നിവര്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ക്ക് ഫണ്ട് കൈമാറി.
സ്കൂള്‍ വികസന രേഖ എം രാജഗോപാലന്‍ എം.എല്‍.എ ജില്ലാ പഞ്ചായത്ത് അംഗം പി.വി പത്മജക്ക് കൈമാറി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, ജില്ലാ പഞ്ചായത്ത് അംഗം പി.വി പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി, ഡോ കെ സുധാകരന്, സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി കണ്‍വീനര്‍ വി.പി.പി അബ്ദുറഹിമാന്, എലൈവ് തൃക്കരിപ്പൂര്‍ പ്രതിനിധി എന്‍.എ മുനീര്‍, പി.ടി.എ പ്രസിഡന്റ് യു മോഹനന്, മദര്‍ പി.ടി.എ പ്രസിഡന്റ് സതി, സ്റ്റാഫ് സെക്രട്ടറി സി.എം രവീന്ദ്രന് നായര്‍, പ്രിനിസിപ്പാള്‍ ടി.ഒ ശശിധരന്, പ്രധാന അധ്യാപകന് പി.ടി വിജയന്, കെ.വി വിജയന്, എം രാമചന്ദ്രന്, എം.ടി.പി കരീം, ടി കുഞ്ഞിരാമന്, ടി.വി ഗോപാലന്, ഇ നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."