HOME
DETAILS

മലയോരത്ത് എക്‌സൈസ് പരിശോധന കര്‍ശനമാക്കി

  
backup
August 15 2017 | 02:08 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b

 

കുന്നുംകൈ: ഓണാഘോഷം കണക്കിലെടുത്ത് മലയോരത്ത് മദ്യം ഒഴുകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പ് നിരീക്ഷണം കര്‍ശനമാക്കി. വ്യാജമദ്യ നിര്‍മാണം, ഉപഭോഗം, വിപണനം എന്നിവ കണ്ടത്തെി തടയുന്നതിന് പ്രത്യേക സ്‌ക്വാഡ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. സംയുക്ത വാഹനപരിശോധന, വനമേഖലയില്‍ റെയ്ഡുകള്‍, മദ്യഷാപ്പുകളില്‍ പരിശോധന, ജില്ലാ അതിര്‍ത്തികളില്‍ പട്രോളിങ് എന്നിവയും ശക്തമാക്കി.
സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കന്‍ഡ്‌സ് മദ്യം, മാഹികര്‍ണാടക, ഗോവ മദ്യം എന്നിവയുടെ സംഭരണം, വിപണനം, കടത്ത് എന്നിവ ശ്രദ്ധയില്‍പെടുന്നവര്‍ വിവരം വകുപ്പിനെ അറിയിക്കണം. മലയോരത്തെ ആദിവാസികളെയും കോളനികളിലും മറ്റും ഉപയോഗിച്ച് വ്യാജവാറ്റും വില്‍പനയും നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വനമേഖല, കോളനികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹികക്ഷേമ വകുപ്പിന്റെ സഹായത്തോടെ പരിശോധനകളും റെയ്ഡും നടത്തും. പൊലിസ്, റവന്യൂ, എക്‌സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയും സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടക്കും. അനധികൃത മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനം, വിപണനം എന്നിവയിലേര്‍പ്പെടുന്നവര്‍ക്കും ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിക്കുന്ന കള്ളുഷാപ്പുകള്‍ എന്നിവിടങ്ങളിലും നിരീക്ഷണം കര്‍ശനമാക്കും. മലയോരത്തെ കോളനികളില്‍ വ്യാജ മദ്യവും മറ്റും തടയുന്നതിന് പ്രത്യേക സ്‌ക്വാഡ് തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.
പാണത്തൂര്‍ ചെക്‌പോസ്റ്റ് വഴി വ്യാപകമായി മദ്യം ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ഭാഗങ്ങളില്‍ പ്രത്യേകമായി നിരീക്ഷിക്കും. പൊലിസും എക്‌സൈസ് വകുപ്പും സംയോജിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൊതുജനങ്ങളില്‍ നിന്നു വിവരങ്ങള്‍ സ്വീകരിക്കാനും അവ വകുപ്പ് തലവന്മാര്‍ക്കു കൈമാറാനുമായി സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  a month ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago