ജനുവരി 11, 12 തിയ്യതികളില്‍ രാഹുല്‍ ഗാന്ധി യു.എ.ഇയില്‍, ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും
ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.എ.ഇയില്‍ സന്ദര്‍ശനം നടത്തുന്നു. ജനുവരി 11, 12 തിയ്യതികളിലാണ് രാഹുല്‍ യു.എ.ഇയില്‍ എത്തുന്നത്.
11ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് നാലു മണിക്കാണ് ഈ പരിപാടി. 25000 പേരെ ഉള്‍ക്കൊള്ളാന്‍ വ്യാപ്തിയുള്ള സ്റ്റേഡിയമാണിത്.
പരിപാടിക്ക് അനുമതി ലഭിച്ചുവെന്നും നല്ല ജനപങ്കാളിത്തമുണ്ടാവുമെന്നും ദുബായിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹിമാന്‍ഷു വ്യാസ് പറഞ്ഞു.
'ഗാന്ധി 150 വര്‍ഷങ്ങള്‍; ഇന്ത്യയെന്ന ആശയം' എന്ന വിഷയത്തിലാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കുക. 11ന് രാവിലെ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) യോഗത്തില്‍ സംബന്ധിക്കുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്യും.
12ന് അബുദാബിയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ശൈഖ് സായിദ് മസ്ജിദ് സന്ദര്‍ശിക്കും. ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ ഗ്രൂപ്പ് യോഗത്തിലും വൈകുന്നേരം ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ പരിപാടിയിലും സംബന്ധിക്കും.
200 പേര്‍ സംബന്ധിക്കുന്ന വിരുന്നാണ് സംഘടിപ്പിക്കുന്നതെന്ന് ബിസിനസ് ആന്റ് പ്രൊഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബി.ആര്‍ ഷെട്ടി പറഞ്ഞു.
2015 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേ വേദിയിലെത്തി പ്രസംഗിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രഥമ യു.എ.ഇ സന്ദര്‍ശനമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."