HOME
DETAILS
MAL
റാസല്‍ ഖൈമയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു
backup
December 30 2018 | 13:12 PM
റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസില്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. റെസ്‌ക്യൂ ഓപ്പറേഷനായി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നാണ് അപകടമുണ്ടായത്. മൂന്ന് രക്ഷാപ്രവര്‍ത്തകരും ഒരു രോഗിയുമാണ് മരിച്ചത്. യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വത നിരയിലാണ്അപകടം സംഭവിച്ചത്.
യു.എ.ഇ സമയം വൈകീട്ട് ആറര മണിയോടെയായിരുന്നു ദുരന്തം. ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് മലയിടുക്കില്‍ തകര്‍ന്ന് വീണ് കത്തി കൂറ്റന്‍ മലനിരയില്‍ സ്ഥാപിച്ച സിപ് ലൈന്‍ കാബിളില്‍ തട്ടിയാണ്അപകടം ഉണ്ടായതെനാണ് നിഗമനം. മരിച്ചവരില്‍ മൂന്നു പേര്‍ യു.എ.ഇ സ്വദേശികളാണ്.
ഹുമൈദ്അല്‍ സാബി, സഖ്ര്‍ അല്‍ യമാഹി, ജാസിം അല്‍ തുനൈജി എന്നിവരാണിവര്‍. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശിയായ മാര്‍ക് ടി അല്‍ സാബിയും മരണപ്പെട്ടവരില്‍ ഉള്‍പ്പെടും. രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള നീക്കത്തിനിടെയായിരുന്നു അപകടം.അപകടത്തെ കുറിച്ച് അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."