ശിലാസ്ഥാപന കര്‍മം
കുന്ദമംഗലം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആര്.ഇ.സി.ജി.വി.എച്ച്.എസ്.എസിന് വേണ്ടി നിര്‍മിക്കുന്ന ക്ലാസ് റൂം കോംപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മം അഡ്വ. പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. നബാര്‍ഡ് പദ്ധതിയില്‍ ഒന്നര കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. യൂസഫ് റിപ്പോര്‍ട്ട് അവതരപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട,് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന, ദിവ്യാ മനോജ്, സുനിത പൂതക്കുഴിയില്‍, എന്‍.പി ഹംസ മാസ്റ്റര്‍, ടി.പി ബാലകൃഷ്ണന് നായര്‍, കെ.സി ഇസ്മാലുട്ടി, ചൂലൂര്‍ നാരായണന്, കെ. രാധാകൃഷ്ണന് നായര്‍, കെ. ശിവദാസന്‍, പി.കെ ഷമീം, കെ. അബ്ദുറഹ്മാന്‍ഹാജി, ഇ.പി അന്‍വര്‍ സാദാത്ത്, എം.കെ ഇമ്പിച്ചിക്കോയ, പി.കെ അബൂബക്കര്‍, കെ. അശോകന്, എം.കെ ജയന്, ഷീബ, ടി. മുഹമ്മദ് ശാഫി, കെ. ഗൗരി സംസാരിച്ചു. കെ. ബിജു സ്വാഗതവും എ.പി മുഹമ്മദ് നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആര്.ഇ.സി.ജി.വി.എച്ച്.എസ്.എസിന് വേണ്ടി 25 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."