മാധ്യമങ്ങള്ക്കെതിരേ വിമര്‍ശനവുമായി തോമസ് ഐസക്
കൊച്ചി: മാധ്യമങ്ങള്ക്കെതിരേ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. വനിതാ മതിലിനെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പത്ത് ചോദ്യങ്ങള്‍ മിക്ക പത്രങ്ങളിലും കണ്ടുവെന്നും എന്നാല്‍ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്കിയ മറുപടി അവഗണിച്ചെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിമര്‍ശനം.
ചോദ്യങ്ങള്‍ കൂടുതല്‍ പ്രസക്തിയോടെ അവതരിപ്പിച്ചപ്പോള്‍ മറുപടി ഉള്‍പേജിലെവിടെയോ ചേര്‍ത്തുവെന്നാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങള്‍ക്ക് കണ്ണൂരില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയിരിന്നു. പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്കിയ മറുപടി അക്കമിട്ട് നിരത്തിയാണ് തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. വര്‍ഗസമരം, സ്വത്വരാഷ്ട്രീയം, ലിംഗനീതി തുടങ്ങിയവയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ വേവലാതിയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."