വനിതാ മതിലില്‍ വാക്പോര്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് സംഘടിപ്പിക്കുന്ന വനിതാ മതിലിനെച്ചൊല്ലി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വി.എസ് അച്യുതാനന്ദനും തമ്മില്‍ വാക്പോര്. വനിതാ മതിലില്‍ വി.എസ് അച്യുതാനന്ദന് സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച കാനം വനിതാ മതിലില്‍ വി.എസ് സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് അഭിപ്രായപ്പെട്ടു.
സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണിയാണ് വനിതാ മതില് നടത്താന്‍ തീരുമാനിച്ചത്.
വി.എസ് ഇപ്പോഴും സി.പി.എം ആണെന്നാണ് തന്റെ വിശ്വാസമെന്നും കാനം വ്യക്തമാക്കി. നവോത്ഥാനം വേണോ വിമോചന സമരം വേണോ എന്ന് എന്‍.എസ്.എസ് തീരുമാനിക്കണം. മന്നത്തിന്റെ ശിഷ്യര്‍ നവോത്ഥാനത്തില്‍ നിന്ന് മാറിപ്പോവുകയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
എന്‍.എസ്.എസ് പോലുള്ള ജാതി സംഘടനകളെ കൂടെ നിര്‍ത്തിയുള്ള വര്‍ഗസമരം ഒരിക്കലും കമ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ലെന്ന് വി.എസ് അച്യുതാനന്ദന് പറഞ്ഞിരുന്നു. ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകര്‍ത്തുന്നതല്ല വര്‍ഗ സമരത്തിന്റെ രീതിശാസ്ത്രം. സമൂഹത്തില്‍ സവര്‍ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയര്‍ത്താനാണ് അവര്‍ ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്യുന്നത്. നമുക്കത് ചെയ്യാനാവില്ലെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."