പ്രളയം: ജൈവവൈവിധ്യ മേഖലയിലെ നഷ്ടം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ വി. ഉമ്മന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ജൈവ വൈവിധ്യ മേഖലയില്‍ പ്രളയം മൂലമുണ്ടായ നഷ്ടം ഇതുവരെ കണക്ക് കൂട്ടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്മാന് പ്രൊഫ. ഉമ്മന്‍ വി . ഉമ്മന്‍. നൂറ്റാണ്ടുകളായി നമുക്ക് കിട്ടി വന്ന ജൈവ മേഖലയെ ഇനി പുനഃസൃഷ്ടിക്കാന്‍ ബുദ്ധിമുട്ടാണ്. സംസ്ഥാനത്തെ ഡാം മാനേജ്മെന്റ് സിസ്റ്റം വന്‍ പരാജയമായിരുന്നു. ഓഗസ്റ്റ് മാസം വരെ സംസ്ഥാനത്തെ 80 ശതമാനം ഡാമുകള്‍ നിറഞ്ഞിരുന്നു. ആ സമയം തന്നെ ഡാം മാനേജ്മെന്റ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രളയം ഇത്രയും രൂക്ഷമാകില്ലായിരുന്നു.
പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികള്‍ ഡാമുകള്‍ക്ക് ഭീഷണിയാണ്.
അത് മനസിലാക്കാതെയുള്ള പ്രവര്‍ത്തനം സംസ്ഥാനത്തിന് അഭികാമ്യമല്ല. റോഡുകളും, പാലങ്ങളും വീടുകളും നിര്‍മിക്കാം, എന്നാല്‍ ഇതൊക്കെ ഇനി എവിടെ നിര്‍മിക്കണമെന്ന ശാസ്ത്രീയ പഠനങ്ങളും ആവശ്യമാണെന്നും ഉമ്മന്‍ വി. ഉമ്മന്‍ പറഞ്ഞു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ 'പ്രളയത്തിന്റെ കാരണം ' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."