യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു
തൊടുപുഴ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ലഭിക്കാതെ 72 ലധികം പിഞ്ചു കുട്ടികള്‍ മരണപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്ന് ജനതാദള്‍ സെക്യുലാര്‍ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പി .പി .അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്വതൃത്വത്തില് ടൗണില്‍ നടത്തിയ പ്രതിഷേധപ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ. എം. സാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം. എ .ജോസഫ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം .പി. ഷംസുദ്ദീന്, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സി. ജയകൃഷ്ണന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രകാശ് വരമ്പിനകത്ത്, കെ .വി. സന്തോഷ്, വി .കെ. അനില്‍കുമാര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു. പ്രതിഷേധ സമരത്തിന് പി .ഐ .അപ്പു, ജോസ് വഴിത്തല, ടി .എ. അബൂബക്കര്‍. ജോര്‍ജ്ജുകുട്ടി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."