HOME
DETAILS
MAL
കുഞ്ഞാലിക്കുട്ടി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി
backup
December 31 2018 | 09:12 AM
ന്യൂഡല്‍ഹി: മുത്വലാഖ് ബില്ല് രാജ്യസഭയില്‍ ഇന്ന് ഉച്ചയോടെ ചര്‍ച്ചക്ക് വരാനിരിക്കെ മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തി. രാജ്യസഭയില്‍ ബില്ലിനെതിരെ നിലകൊള്ളുന്നതിന്ന് യു.പി.എക്ക് പുറമേ ഇതര കക്ഷികളുടെയും പിന്തുണ ഉറപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടല്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.പി.എ ഘടക കക്ഷികളുടെ യോഗം രാവിലെ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. മുത്വലാഖ് ബില്ല് ലോകസഭയില്‍ ബി ജെ പിയുടെ ഭൂരിപക്ഷം കാരണം പാസാക്കിയെടുക്കാന്‍ സാധിച്ചെങ്കിലും രാജ്യസഭയില്‍ ഇത് പരാജയപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."