HOME
DETAILS

മോഹന്‍ ഭാഗവത് വിലക്കു ലംഘിച്ച് പതാക ഉയര്‍ത്തിയ ചടങ്ങില്‍ ദേശീയഗാനവും ചൊല്ലിയില്ല

  
backup
August 15 2017 | 08:08 AM

45645646456-2

പാലക്കാട്: വിലക്കു ലംഘിച്ച് ആര്‍.എസ്.എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭാവഗത് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ ചടങ്ങില്‍ ദേശീയ ഗാനത്തിനു പകരം വന്ദേമാതരം ചൊല്ലിയതായി പരാതി. ദേശീയ ഗാനമായ 'ജനഗണമന' ചൊല്ലാതെ ദേശീയഗീതമായ 'വന്ദേമാതരം' മാണ് ചൊല്ലിയത്.

ഇത് നാഷണല്‍ ഫഌഗ് കോഡിന്റെ ലംഘനമാണെന്നാണ് പരാതി. ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനമാണ് ചൊല്ലേണ്ടത്.

ആര്‍.എസ്.എസ് ആഭിമുഖ്യമുളള മാനെജ്‌മെന്റിന്റെ നിയന്ത്രണത്തിലുളള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് രാഷ്ട്രീയ നേതാവു മാത്രമായ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. ജനപ്രതിനിധി പോലുമല്ലാത്തയാള്‍ പതാക ഉയര്‍ത്തരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്നായിരുന്നു ഇത്.

സ്‌കൂള്‍ മാനെജ്‌മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും അടക്കമുളളവര്‍ ചടങ്ങിന് ഉണ്ടായിരുന്നു. രാത്രി തന്നെ ഇതുസംബന്ധിച്ച് കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിശ്ചയിച്ചുറിപ്പിച്ച പരിപാടി പെട്ടെന്നു മാറ്റാനാവില്ലെന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്‌കൂള്‍ പരിസരത്ത് വന്‍ പൊലിസ് സന്നാഹം ഒരുക്കിയിരുന്നു. എന്നാല്‍ അനിഷ്ട സംഭവങ്ങളൊരുന്നുമുണ്ടായിട്ടില്ല. സംഭവത്തില്‍ പൊലിസ് നടപടിയുണ്ടാകുമെന്നാണ് സൂചന.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago