HOME
DETAILS

ഇന്ത്യ നിരോധിച്ച ഐ.എസ് പതാകകളുമായി ബജ്‌റംഗ്ദള്‍ തെരുവുകളില്‍; ഉപയോഗിക്കുന്നത് കത്തിക്കല്‍ പ്രതിഷേധത്തിന്

  
backup
December 31 2018 | 13:12 PM

46456456412312312312-isis-bajrangdal

 

കോഴിക്കോട്: ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയ ഐ.എസ്.ഐ.എസ് പതാകകളുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പരസ്യമായി തെരുവുകളില്‍. ഐ.എസിന്റെ പതാകകള്‍ പരസ്യമായി തെരുവുകളില്‍ കൊണ്ടുവന്ന് കത്തിക്കുകയും വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി.

ജനം ടി.വിയില്‍ നല്‍കിയ വ്യാജവാര്‍ത്തയെ പിന്‍തുടര്‍ന്നാണ് ബജ്‌റംഗ്ദളിന്റെ പരിപാടി. വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ കോളജില്‍ മാസങ്ങള്‍ക്കു മുന്‍പ് നടന്ന കോളജ് ഡേ പരിപാടിയുടെ ദൃശ്യങ്ങള്‍ നല്‍കിയാണ് ജനം ടി.വി വ്യാജ വാര്‍ത്ത നല്‍കിയത്. വാര്‍ത്തയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധവും ട്രോളുകളും വരുന്നുണ്ടെങ്കിലും അതിന്റെ ചുവടുപിടിച്ച് പ്രതിഷേധമെന്ന പേരില്‍ ഐ.എസിന്റെ പതാകകള്‍ വ്യാപകമായി ഉണ്ടാക്കി കത്തിക്കുകയാണ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍.

 

തിരുവനന്തപുരം നഗരത്തിലും തൃശൂരിലുമാണ് വ്യാപകമായി കൊടികള്‍ കത്തിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇവര്‍ തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലുടനീളം ഐ.എസിന്റെ പതാകകള്‍ കത്തിക്കണമെന്നും ഇവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഇവര്‍ക്ക് എവിടെ നിന്നാണ് പതാകകള്‍ ലഭിക്കുന്നതെന്നും ആരാണ് നിര്‍മിക്കുന്നതെന്നും അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുകയാണിപ്പോള്‍.

 

 

2018 മെയില്‍ അസമിലെ നല്‍ബാരി ജില്ലയില്‍ പൊതുസ്ഥലത്ത് ഐ.എസ് പതാക തൂക്കിയ സംഭവത്തില്‍ ആറു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. കൈഹാത്തിയിലെ തപന്‍ ബര്‍മന്‍, ബെല്‍സോര്‍ സ്വദേശികളായ വിപ്‌ജ്യോതി കത്തൂരിയ, സൊറൊ ജ്യോതി ബൈശ്യ, പുലക് ബര്‍മന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്.

 

2015 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ഐ.എസിനെ നിരോധിച്ചത്. അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവെന്‍ഷന്‍) ആക്ട് (1967) പ്രകാരമായിരുന്നു ഈ നിരോധനം. തീവ്രവാദ സംഘടകളുമായി ബന്ധപ്പെട്ട ഏത് വസ്തുക്കളും കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്ന് ആക്ടില്‍ പറയുന്നുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago